കാഞ്ഞങ്ങാട് മണ്ഡലം ബി ജെ പി കമ്മിറ്റിയുടെ നേതൃത്വത്തിൽ മടിക്കൈ കമ്മാരൻ അനുസ്മരണം സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്ത് അനുസ്മരണ പ്രഭാഷണ നടത്തി

Share

കാഞ്ഞങ്ങാട് മണ്ഡലം ബി ജെ പി കമ്മിറ്റിയുടെ നേതൃത്വത്തിൽ മടിക്കൈ കമ്മാരൻ അനുസ്മരണം മാവുങ്കാലിൽ സംഘടിപ്പിച്ചു.സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്ത് അനുസ്മരണ പ്രഭാഷണ നടത്തി. ജില്ലാ പ്രസിഡണ്ട് രവീശ തന്ത്രി കുണ്ടാർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് പ്രശാന്ത് സൗത്ത് സ്വാഗതവും, പ്രദീപ് മാവുങ്കാൽ നന്ദിയും പറഞ്ഞു. അഡ്വ: ശ്രീകാന്ത്, വേലായുധൻ കൊടവലം, ബൽരാജ്, എൻ മധു, ഇ കൃഷ്ണൻ, സിന്ധു ബാബു, ബാബുരാജ്, പ്രേംരാജ് കാലിക്കടവ് ,രവീന്ദ്രൻ മാവുങ്കാൽ, എ.കെ.സുരേഷ്, കൊവ്വൽ ദാമോധരൻ എന്നിവർ പ്രസംഗിച്ചു

Back to Top