കാസറഗോഡ് ജില്ലാ സീനിയർ തായ് ക്വോൺഡോ ഓവറോൾ കിരീടം തായ് ക്വോൺ ഡോ അക്കാദമി വെള്ളിക്കോത്തിന്

Share

കാസറഗോഡ് ജില്ലാ സീനിയർ തായ് ക്വോൺഡോ ഓവറോൾ കിരീടം തായ് ക്വോൺ ഡോ അക്കാദമി വെള്ളിക്കോത്തിന്
7 സ്വർണ്ണ മെഡൽ, 8 വെള്ളി മെഡൽ, 6 വെങ്കല മെഡൽ നേടിക്കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്.

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിൽ വെച്ച് 10 /12 /22 ശനിയാഴ്ച നടന്ന കാസർഗോഡ് ജില്ലാ സീനിയർ ,ജൂനിയർ തായ് ക്വോൺ ഡോ ചാമ്പ്യൻഷിപ്പിൽ 58 പോയിന്റ് നേടി കൊണ്ട് തായ് ക്വോൺ ഡോ അക്കാദമി വെള്ളിക്കോത്ത് സീനിയർ ഓവറോൾ കിരീടം കരസ്ഥമാക്കി. 46 പോയിൻറ് നേടിക്കൊണ്ട് യോദ്ധ തായ് ക്വോൺ ഡോ അക്കാദമി കാസർഗോഡ് രണ്ടാം സ്ഥാനവും , 32 പോയിന്റ് നേടിക്കൊണ്ട് തയ് ക്വോൺ ഡോ അക്കാദമി കാഞ്ഞങ്ങാട് മൂന്നാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ 91 പോയിൻറ് നേടിക്കൊണ്ട് യോധ അക്കാദമി ഒന്നാം സ്ഥാനവും 77 പോയിൻറ് നേടി കൊണ്ട് തായ് ക്വോൺ ഡോ അക്കാദമി കാഞ്ഞങ്ങാട് രണ്ടാം സ്ഥാനവും 62 പോയിൻറ് നേടി കൊണ്ട് തായ് ക്വോൺഡോ അക്കാദമി വെള്ളിക്കോത്ത് മൂന്നാം സ്ഥാനവും നേടി.മത്സര വിജയികൾക്ക് അമേച്ചർ തായ് ക്വോൺ ഡോ അസോസിയേഷൻ ഓഫ് കാസർഗോഡിന്റെ ജില്ലാ പ്രസിഡന്റും കാസർഗോഡ് ജില്ല സ്പോർട്സ് കൗൺസിൽ അംഗവുമായ എം കുഞ്ഞബ്ദുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരത്തിൽ പങ്കെടുത്ത് ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികൾ തൃശ്ശൂരിൽ വച്ച് നടക്കുന്ന ജൂനിയർ സംസ്ഥാന ചാമ്പ്യൻഷിപ്പിലും തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സീനിയർ സംസ്ഥാന ചാമ്പ്യൻഷിപ്പിലും കാസർഗോഡ് ജില്ലയ്ക്ക് വേണ്ടി മത്സരിക്കും.

Back to Top