കാഷ്യു മസ്ദൂർ സംഘ് ( ബി എം എസ് ) വിട്ടൽ കാഷ്യു കോട്ടപ്പാറ സമ്മേളനം ബി എം എസ് അഖിലേന്ത്യ സെക്രട്ടറിയും, ഇ എസ് ഐ കേന്ദ്ര ബോർഡ് അംഗവുമായ വി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു..

Share

 

കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് ഇ എസ് ഐ ആശുപത്രിയും റീജിയണൽ ഓഫീസും അനുവദിക്കണം ബി.എം.എസ്

കശുവണ്ടി ഫാക്ടറിയും മറ്റു സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന കാഞ്ഞങ്ങാട് പ്രദേശത്ത് നിലവിൽ നൂറ് കണക്കിന് ഇഎസ്ഐയിൽ അംഗങ്ങളായ തൊഴിലാളികൾ ഇന്ന് ചികിൽസാ സൗകര്യം ലഭിക്കാതെയും മറ്റു ആനുകൂല്യങ്ങൾ ലഭിക്കാതെയും ദ്വരിതമനുഭവിച്ച് വരികയാണ്. ഇതിന് പരിഹാരം ഉണ്ടാക്കുന്നതിന് വേണ്ടി കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് 50 കിടക്കകൾ ഉള്ള ഇ എസ് ഐ ആശുപത്രിയും റീജിയണൽ ഓഫീസും ഉടൻ അനുവദിക്കണമെന്ന് കാഷ്യൂ മസ്ദൂർ സംഘം ബി എം എസ് വിട്ടൽ കാഷ്യൂ യൂണിറ്റ് വാർഷിക സമ്മേളനം ഉൽഘാടനം ചെയ്തു കൊണ്ട് ബി.എം എസ് അഖിലേന്ത്യാ സെക്രട്ടറിയും ഇഎസ്ഐ കേന്ദ്ര ബോർഡ് അംഗവുമായ വി.രാധാകൃഷ്ണൻ ആവശ്യപ്പെട്ടു . യൂണിറ്റ് പ്രസിഡന്റ് മിനി ശ്രീനിവാസന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ബി.എ… എസ് ജില്ല പ്രസിഡൻഡ് വി വി ബാലകൃഷ്ണൻ, ജില്ല സെകട്ടറി വി.ഗോവിന്ദൻ മടിക്കൈ, എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു .ടി കൃഷ്ണൻ സംഘടന ചർച്ച നയിച്ചു,
വി.ബി. സത്യനാഥ് ,സുനിൽ വാഴക്കോട് ,ഉണ്ണികൃഷ്ണൻ വാഴക്കോട്, എന്നിവർ സംബന്ധിച്ചു .ബി.എം.എസ് സംസ്ഥാന സെക്രട്ടറി അഡ്വ.പി.മുരളീധരൻ സമാരോപ് പ്രഭാഷണം നടത്തി. രത്നാകരൻ വാഴക്കോട് സ്വാഗതവും, ബിന്ദു കോട്ടപ്പാറ നന്ദിയും രേഖപ്പെടുത്തി .പുതിയ ഭാരവാഹികളായി പ്രസിഡൻഡ് രത്നാകരൻ വാഴക്കോട് ,വൈസ് പ്രസിഡന്റ് മാരായി മുരളീധരൻ മീങ്ങോത്ത്, സോനാ ഗോപാലൻ ,സെക്രട്ടറി മിനി ശ്രീനിവാസൻ, ജോ സെക്രട്ടറിമാരായി സുമ ഗുരുപുരം, യമുന രവീന്ദ്രൻ, ട്രഷറർ ബിന്ദു കോട്ടപ്പാറ എന്നിവരെയും തെരഞ്ഞെടുത്തു.

Back to Top