സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കുന്ന മലബാര്‍ ബ്രാണ്ടി ഓണത്തിന് വിപണിയിലെത്തും

സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കുന്ന മലബാര്‍ ബ്രാണ്ടി അടുത്ത ഓണത്തിന് വിപണിയിലെത്തും.ബ്രാണ്ടി ഉല്‍പാദനത്തിനാവശ്യമായ നിര്‍മാണ നടപടികള്‍ ആരംഭിച്ചു.
പാലക്കാട് മേനോന്‍പാറയിലുള്ള മലബാര്‍ ഡിസ്റ്റിലറീസില്‍ നിന്നുമാണ് ഉല്പാദിപ്പിക്കുക.
2002 ല്‍ അടച്ചു പൂട്ടിയ ചിറ്റൂര്‍ ഷുഗര്‍ ഫാക്ടറിയാണ് മലബാര്‍ ഡിസ്റ്റിലറീസായി മാറിയത്. 110 ഏക്കര്‍ സ്ഥലമാണ് ഇവിടെയുള്ളത്.പ്രതിദിനം പതിമൂവായിരം കെയ്‌സ് മദ്യം ഉല്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.ഇതിനായി നാലു ഘട്ടങ്ങളിലുള്ള പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയാകേണ്ടത്. ആദ്യഘട്ടത്തില്‍ 70,000 ചതുരശ്ര അടി വിസ്തീര്‍ണമുളള കെട്ടിടത്തിന്റെ നവീകരണത്തിനായി ആറേകാല്‍ കോടി അനുവദിച്ചിട്ടുണ്ട്.
കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡിനാണ് നിര്‍മാണ ചുമതല.
പദ്ധതിക്കായി ചിറ്റൂര്‍ മൂങ്കില്‍മടയില്‍ നിന്നുമാണ് വെള്ളമെത്തിക്കുക.ഇതിനായി വാട്ടര്‍ അതോറിറ്റി പ്രത്യേക പൈപ്പ് ലൈന്‍ സ്ഥാപിക്കും. ഒരു കോടി 87 ലക്ഷം രൂപ വാട്ടര്‍ അതോറിറ്റിയ്ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.മദ്യ ഉല്പാദനം ആരംഭിക്കുന്നതോടെ 250 പേര്‍ക്ക് നേരിട്ട് ജോലി ലഭിക്കും.