എയിംസ് ആവശ്യവുമായി ജനകീയ കൂട്ടായ്മയുടെ പോസ്റ്റ്‌ കാർഡ് ക്യാമ്പയിൻ കാൽ ലക്ഷം പിന്നിട്ടു.

Share

കാസറഗോഡ് : എയിംസ് കേരളത്തിലേക്ക് അനുവദിക്കണമെന്നും ഒരു കുടുംബത്തെ പോലും മാറ്റിപ്പാർപ്പിക്കൽ ആവശ്യമില്ലാത്ത 8000 ഏക്കർ റവന്യു ഭൂമിയും 8000 ഏക്കർ പ്ലാന്റേഷൻ ഭൂമിയും ഗവേഷണവും ചികിത്സയും ആവശ്യമുള്ള 16000 രോഗികളും ഉള്ള കാസറഗോഡിന്റെ മണ്ണിൽ ആണ് എയിംസ് ഉയരേണ്ടതെന്നും ഉന്നത മെഡിക്കൽ സംഘത്തെ ജില്ലയിലേക്ക് അയക്കണമെന്നും സെൻട്രൽ യൂണിവേഴ്സിറ്റി ക്യാമ്പസിലേക്ക് നഷ്ടപ്പെട്ട സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിക്ക് പകരം എയിംസ് കാസറഗോഡ് ജില്ലക്ക് നൽകണമെന്നും ആവശ്യപ്പെടുന്ന ഒരു ലക്ഷം പോസ്റ്റ്‌ കാർഡ് അയക്കൽ ക്യാമ്പയിന്റെ ഭാഗമായാണ് ലോക പ്രശസ്ത സാമൂഹ്യ പ്രവർത്തകയും കാസറഗോഡ് ജില്ലക്ക് വേണ്ടി 18 ദിവസങ്ങൾ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാരം കിടക്കുകയും ചെയ്ത ദയാബായി അമ്മ ഇന്ത്യൻ പ്രധാന മന്ത്രിക്ക് പോസ്റ്റ്‌ കാർഡ് അയച്ചത്. ഇന്ന് രാവിലെ അജാനൂർ ഇഖ്‌ബാൽ സ്കൂളിലെ കുട്ടികളും 1000 പോസ്റ്റ്‌ കാർഡുകൾ അയച്ച് പ്രധാന മന്ത്രിക്ക് അയക്കുന്ന ക്യാമ്പയിനിൽ പങ്കെടുത്തു

Back to Top