തൃക്കരിപ്പൂർ യുവാവിന്റെ മരണം ; കൊലയ്ക്ക് പിന്നിൽ ഏഴംഗ സംഘം

തൃക്കരിപ്പൂര്‍ : കഴിഞ്ഞ ദിവസം മെട്ടമ്മല്‍ വയലോടിയില്‍ യുവാവിനെ അടിച്ചുകൊന്ന സംഘം മൃതദേഹം വീടിന് സമീപം ഉപേക്ഷിച്ചു. വയലോടിയിലെ കൊടക്കല്‍ കൃഷ്ണന്‍- അമ്മിണി ദമ്പതികളുടെ മകന്‍ പ്രിയേഷിനെയാണ് (32) ഇന്നലെ രാവിലെ വീടിന് സമീപത്തായി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലക്ക് പിന്നില്‍ ഏഴംഗ സംഘമാണെന്ന് പോലീസിന് വിവരം ലഭിച്ചു. രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. വീട്ടില്‍ നിന്ന് വിളിച്ചുവരുത്തിയ സംഘം യുവാവിനെ അടിച്ചുകൊലപ്പെടുത്തിയെന്നാണ് പോലീസിന് ലഭിച്ച വിവരം. യുവാവിന് നേരത്തെ ഭീഷണിയുള്ളതായി വീട്ടുകാര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. യുവാവ് ഉപയോഗിക്കുന്ന ബുള്ളറ്റിന് സമീപം കൈകള്‍ കെട്ടി മലര്‍ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. വീടിന് നൂറ് മീറ്റര്‍ അടുത്തുള്ള പറമ്പില്‍ ദേഹമാസകാലം ചെളിയില്‍ പുരണ്ട നിലയില്‍ ആയിരുന്നു മൃതദേഹം. രാത്രി എട്ടേമുക്കാലിന് വീട്ടില്‍ നിന്നും പോകുമ്പോള്‍ ധരിച്ചിരുന്ന ഷര്‍ട്ടും ശരീരത്തില്‍ ഉണ്ടായിരുന്നില്ല. ശരീരത്തില്‍ അടിയേറ്റ പരിക്കുകളുമുണ്ട്. നേരത്തെ മീന്‍ വാങ്ങി വീട്ടിലെത്തി അമ്മയെ ഏല്പിച്ച ശേഷം പത്ത് മണിയോടെ വരുമെന്ന് പറഞ്ഞാണ് പ്രീയേഷ് ഇറങ്ങിയതെന്ന് വീട്ടുകാര്‍ പറഞ്ഞു.
രാത്രി 12 മണിക്കും എത്താതിനെ തുടര്‍ന്ന് ഫോണ്‍ വിളിച്ചെങ്കിലും അറ്റന്‍ഡ് ചെയ്തിരുന്നില്ല. രാത്രി ആരുടെയോ ഫോണ്‍കോള്‍ വന്നതിന് പിന്നാലെയാണ് പ്രീയേഷ് പോയതെന്ന് അച്ഛന്‍ കൃഷ്ണന്‍ പോലീസിന് മൊഴി നല്‍കി. തൊട്ടടുത്തുള്ള വയലോടി തോടിന് സമീപത്ത് വെച്ച് അടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബുള്ളറ്റില്‍ എടുത്തുകൊണ്ടുവന്ന വീടിന് ഇട്ടുവെന്നാണ് പോലീസിന് ഒടുവില്‍ ലഭിച്ച വിവരം. പ്രിയേഷ് ധരിച്ചിരുന്ന ഹെല്‍മറ്റ് 100 മീറ്റര്‍ അകലെയുള്ള മതിലിന് മുകളില്‍ വെച്ച നിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ് നിന്നെത്തിയ പോലീസ് നായ വയലോടി തോടിന് സമീപം വരെ ഓടി തിരിച്ചു വന്നിരുന്നു. ജില്ലാ പോലീസ് മേധാവി ഡോക്ടര്‍ വൈഭവ് സക്‌സേന, കാഞ്ഞങ്ങാട് DYSP പി.ബാലകൃഷ്ണന്‍ നായര്‍, ചന്തേര ഇന്‍സ്‌പെക്ടര്‍ പി.നാരായണന്‍, എസ്.ഐ എം.വി.ശ്രീദാസ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. പയ്യന്നൂരില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ പ്രിയേഷ് അവിവാഹിതനാണ്. സഹോദരങ്ങള്‍: പ്രീത, പ്രസിന,