മർക്കസ് പ്രഭ – 2 2 സംഘാടക സമിതി ഓഫീസ് തുറന്നു

Share

മർക്കസ് പ്രഭ – 2 2
സംഘാടക സമിതി ഓഫീസ് തുറന്നുനീലേശ്വരം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നീലേശ്വരം കണിച്ചിറയിൽ പ്രവർത്തിച്ചു വരുന്ന മർക്കസുദ്ദഅവ ഇസ്ലാമിയ്യ: തർഖിയ്യത്തുൽ ഹുഫ്ഫാള്& തഹ്ഫീസുൽ ഖുർആൻ കോളേജിൽ ഡിസംബമ്ർ 16,17,18,19 (വെള്ളി, ശനി, ഞായർ, തിങ്കൾ) തിയ്യതികളിൽ നടത്തുന്ന മർക്കസ് പ്രഭ -22 സംഘാടക സമിതി ഓഫീസ് സമിതി വർക്കിംഗ് ചെയർമാൻ മുബാറക് ഹസൈനാർ ഹാജി നിർവ്വഹിച്ചു. കെ ബി കുട്ടി ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സമസ്ത: ജില്ലാ വൈസ് പ്രസിഡൻറ് എം.മൊയ്തു മൗലവി ഉത്ഘാടനം ചെയ്തു. മർക്കസ് പ്രസിഡൻ്റ് സയ്യിദ് മഹ്മൂദ് സഫ്വാൻ തങ്ങൾ ആമുഖ ഭാഷണം നടത്തി.
യോഗത്തിൽ അബ്ദുൽ അസീസ് അശ്റഫി, മുല്ലക്കോയ തങ്ങൾ മാണിക്കോത്ത്, നൂറുദ്ദീൻ ഹാജി തൈക്കടപ്പുറം, ഖലീലു റഹ്മാൻ കാശിഫി, ബഷീർ വെള്ളിക്കോത്ത്, അബ്ദുൽ റഷീദ് ഫൈസി, എൻ .പി.അബ്ദു റഹ്മാൻ മാസ്റ്റർ, സുബൈർ ഹാജി ബദ് രിയ്യ നഗർ, സൺ ലൈറ്റ് അബ്ദുറഹ്മാൻ ഹാജി, യൂസുഫ് ഓർച്ച, അബ്ദുസ്സമദ് ഹാജി, ശബീർ ഫൈസി, ഫുആദ് ഹാജി, അബ്ദുൽ റഷീദ് ഹാജി, അബ്ദുൽ ഗഫൂർ ഹാജി, എം.കെ അബ്ദുറഹ്മാൻ, ഇബ്റാഹീം ഹാജി ആറങ്ങാടി, അബ്ദുല്ല ഹാജി, സുബൈർ ഹാജി പള്ളിക്കര, ഡോ:നുവൈദ്, സുബൈർ ഹാജി നീലേശ്വരം, ശാഫി സിയാറത്തിങ്കര, അഫ്സൽ കണിച്ചിറ എന്നിവർ പ്രസംഗിച്ചു.

Back to Top