ഇടവേളയ്ക്ക് ശേഷം മലയോരത്ത് വീണ്ടും കാട്ടാനകളിറങ്ങി

വെള്ളരിക്കുണ്ട് :
ഇടവേളയ്ക്ക് ശേഷം മലയോരത്ത് വീണ്ടും കാട്ടാനകളിറങ്ങി. ബളാൽ പഞ്ചായത്തിലെ അതിർത്തി ഗ്രാമമായ മഞ്ചുച്ചാലിലാണ് കുട്ടിയാന അടക്കമുള്ള ആനക്കൂട്ടം കൃഷിയിടത്തിലെത്തിയത്. വ്യാഴം പകലും കാട് കേറാൻ കൂട്ടാക്കിയിട്ടില്ല. മഞ്ചുച്ചാലിലെ പുത്തൻപുരയ്ക്കൽ ചിന്നമ്മയുടെ കൃഷിയിടത്തിൽ തെങ്ങ്, കവുങ്ങ് കൂട്ടത്തോടെ നശിപ്പിച്ചു. പകലും കൃഷിയിടത്തിൽ തങ്ങുന്നതിനാൽ അടുക്കാനാകാത്ത അവസ്ഥയാണ്. ചിന്നമ്മയെ മറ്റൊരു വീട്ടിലേക്ക് മാറ്റി. ഇതിനടുത്ത വയമ്പിൽ, കാണി കോളനികളിൽ ആദിവാസി കുടുംബങ്ങൾ ഭീതിയിലാണ്. ജനവാസം കുറഞ്ഞ പ്രദേശമാണ് പൊതുവെ ഇവിടം. കേരള, കര്‍ണാടക വനത്താൽ ചുറ്റപ്പെട്ട പ്രദേശമാണ്