അടിപ്പാതകൾ അനുവദിക്കും വരെ സമരം – രാജ്മോഹൻ ഉണ്ണിത്താൻ എം പി

Share

 

വികസനത്തിനോടൊപ്പമാണ് ജനങ്ങളും നാട്ടാരുമെന്നിരിക്കെ നാടിനെ വെട്ടി മുറിച്ചു കൊണ്ട് കടന്ന് പോകുന്ന ഹൈവേയ്ക്കപ്പുറമിപ്പുറത്തുള്ളവർക്ക് പരസ്പരം വന്ന് പോകാൻ സൗകര്യമൊരുക്കാത്തത് അപലപനീയമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം പി

ഇത്ര ബൃഹത്തായ പദ്ധതിക്ക് എല്ലാ വിധപിന്തുണയും നൽകിയിട്ടും ജനങ്ങളുടെ ആശങ്ക പരിഹരിക്കാനോ കാര്യങ്ങൾ വിശദീകരിക്കാനോ ഹൈവേ അധികൃതർ തയ്യാറാകാത്തത് ജനാധിപത്യ വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

ഹൈവേ കടന്ന് പോകുന്ന കാഞ്ഞങ്ങാട് മുനിസിപ്പൽ ഏരിയയിലെ
നെഹ്റു /സി കെ നായർ കോളേജ് /എസ് എൻ ടി ടി ഐ, പടന്നക്കാട് റെയിൽവേ ഓവർ ബ്രിഡ്ജ്, ഐങ്ങോത്ത്, മുത്തപ്പനാർ കാവ്, കൂളിയങ്കാൽ, ആയിരകണക്കിന് രോഗികൾ ദിനേനെ ആശ്രയിക്കുന്ന ജില്ലാ ആശുപത്രി തുടങ്ങി ഇടങ്ങളിൽ അടിപ്പാതകൾ അനുവദിച്ചേ തീരു എന്നും അത് നേടുന്നത് വരെ സമരസമിതിക്കൊപ്പമുണ്ടാവുമെന്നും ഡിസംബറിൽ ആദ്യയാഴ്ച്ച ആരംഭിക്കുന്ന പാർലിമെന്റ് സമ്മേളനത്തിൽ ഈ വിഷയം ശക്തമായ് തന്നെ ഉന്നയിക്കുമെന്നും എം പി പറഞ്ഞു.

പടന്നക്കാട് ഹൈവേക്കരികിൽ സംഘടിപ്പിച്ച മനുഷ്യമതിലിൽ വിദ്യാർത്ഥികളടക്കം നൂറ് കണക്കിനാളുകൾ പങ്കെടുത്തു

മുൻ നഗരസഭാ കൗൺസിലർ അബ്ദുൾ റസാഖ് തായലക്കണ്ടി ചടങ്ങിൽ അധ്യക്ഷനായി.

കോർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ പത്മരാജൻ ഐങ്ങോത്ത്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം അസിനാർ, കെ. മുഹമദ് കുഞ്ഞി, സാബു ജോസ്, സെന്റ് യാക്കോബായ പള്ളി വികാരി ഫാദർ ജേക്കബ് തോമസ്, , പടന്നക്കാട് ജമായത്ത് കമ്മിറ്റി ചെയർമാൻ എ.എം.കുഞ്ഞാഹമ്മദ്, എം.കുഞ്ഞികൃഷ്ണൻ
ടി കുഞ്ഞികൃഷ്ണൻ, കൗൺസിലർമാരായ വി വി ശോഭ, കെ.കെ.ബാബു, മുഹമദ് കുഞ്ഞി കൂളിയങ്കാൽ, ഹസീന റസാഖ് , സി കെ നായർ കോളേജ് ചെയർമാൻ കാശിനാഥ് , അഡ്വ. ബിജു കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു

Back to Top