അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം ശ്രീ പാടാർ കുളങ്ങര ഭഗവതി ദേവസ്ഥാനത്ത് കളിയാട്ടമഹോത്സവത്തിൻെറ ഭാഗമായി പ്രാദേശിക കമ്മിറ്റികളുടെ ധനശേഖരണം ആരംഭിച്ചു

അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം ശ്രീ പാടാർ കുളങ്ങര ഭഗവതി ദേവസ്ഥാനത്ത് 2023ജനുവരി 28, 29, 30, 31തീയതി കളിലായി നടക്കുന്ന കളിയാട്ടമഹോത്സവ പരിപാടി കൾ തീരുമാനിക്കുന്നതിനായി പെരളം മധുരക്കാട്, കൊടവലം, വീണച്ചേരി, വെള്ളിക്കോത്ത്, പുല്ലൂർ പ്രാദേശിക കമ്മിറ്റി കളുടെ സംയുക്ത യോഗം ചേർന്നു. ദേവസ്ഥാന ജനറൽ സെക്രട്ടറി കുമാരൻ വയ്യോത്ത് ഉൽഘടനം ചെയ്തു. പ്രാദേശിക കമ്മിറ്റി പ്രസിഡന്റ് കുമാരൻ പെരളം അധ്യക്ഷനായി, ദേവസ്ഥാന പ്രസിഡന്റ് പി കൊട്ടൻ കുഞ്ഞി, എം കുഞ്ഞമ്പു, എം കുട്ട്യൻ, വാസുദേവൻ പെരളം, കുഞ്ഞിരാമൻ വീണച്ചേരി, ടി ഹരിഹരൻ, വി വിശ്വൻ, കെ പി പ്രസാദ്, മധു പെരളം, വേണു പെരളം, രാജീവൻ മധുരക്കാട്, കല്യാണി പെരളം രമേശൻ അടോട്ട്, ഗോപാലൻ പെരളം, ബാല ഗോപാലൻ, എന്നിവർ സംസാരിച്ചു. അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം ശ്രീ പാടാർ കുളങ്ങര ഭഗവതി ദേവസ്ഥാനത്ത് കളിയാട്ടമഹോത്സവത്തിൻെറ ഭാഗമായി പ്രാദേശിക കമ്മിറ്റി കളുടെ ധനശേഖരണത്തിൽ ആദ്യ സംഭാവന ശങ്കരൻ പെരളത്തിൽ നിന്നും സരസൻ പെരളം ഏറ്റുവാങ്ങി. കളിയാട്ടത്തിന്റെ ഭാഗമായി പുല്ലൂർ ശ്രീ വിഷ്ണു മൂർത്തി ക്ഷേത്രത്തിൽ നിന്നും പുറപ്പെടുന്ന തീരുമുൽ കാഴ്ച പുല്ലൂർ ടൌൺ, വെള്ളിക്കോത് വഴി ദേവസ്ഥാനത് എത്തി ചേരും. പ്രാദേശിക കമ്മിറ്റി സെക്രട്ടറി സി രഘുനാഥ് സ്വാഗതവും കുഞ്ഞി കണ്ണൻ പെരളം നന്ദി യും പറഞ്ഞു