ഉത്തരമേഖല കർഷക പ്രതിഷേധ സംഗമം ഒക്ടോബർ 30 ന്

ഉത്തരമേഖല കർഷക പ്രതിഷേധ സംഗമം ഒക്ടോബർ 30 ന്
കണ്ണൂർ: കേന്ദ്രസർക്കാരിൻ്റെ കർഷകദ്രോഹ നയത്തിനെതിരെ ജനതദൾ (എസ്) ൻ്റെ ആഭിമുഖ്യത്തിൽ
ഉത്തര മേഖല കർഷക പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നു.
കണ്ണൂർ ചേമ്പർ ഓഫ് കോമേഴ്സ് ഹാളിൽ 2022 ഒക്ടോബർ 30 ന് ഉച്ചയ്ക്ക് 2 മണിക്ക് ബഹു.കേരള വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.
ജനതാദൾ (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി പി.പി.ദിവാകരൻ ,യു.ഡി.എഫ്. ജില്ല ചെയർമാൻ പി.ടി.മാത്യു, കർഷക സംഘം ജില്ല ട്രഷറർ അഡ്വ:എ ജെ ജോസഫ്,
തലശ്ശേരി ആർച്ച് ബിഷപ്പ് .മാർ ജോസഫ് പാബ്ലാനി, മുൻ കൃഷി വകുപ്പ് മന്ത്രി കെ.പി.മോഹനൻ എം.എൽ.എ, സി.പി.ഐ.സംസ്ഥാന എക്സിക്യുട്ടീവ് മെമ്പർ സി.എൻ.ചന്ദ്രൻ,ജെ.ഡി.എസ് കാസർഗോഡ് ജില്ല പ്രസിഡണ്ട് പി.പി.രാജു,സംസ്ഥാന എക്സിക്യുട്ടീവ് അംഗളായ ഡോക്ടർ കെ.എ.ഖാദർ ,ഉമ്മർ പാലടുക്കം, നൗഫൽ കാഞ്ഞങ്ങാട് തുടങ്ങിയ പ്രമുഖ സംസ്ഥാന ,ജില്ല നേതാക്കൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.