കാഞ്ഞങ്ങാട് പുതിയകോട്ട ഹോസ്ദുർഗ് ബാങ്കിൻ്റെ മുന്നിൽ അമിത വേഗതയിൽ വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു.

Share

കാഞ്ഞങ്ങാട് : അമിത വേഗതയിൽ വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു.

കാഞ്ഞങ്ങാട് പുതിയകോട്ട ഹോസ്ദുർഗ് ബാങ്കിൻ്റെ മുന്നിലാണ് സംഭവം. മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന മീൻ ലോറി  ഡിവൈഡറിന്റെ  മുകളിൽ കയറി മറിയുകയായിരുന്നു.  ഇവിടെ സ്ഥിരമായി ഇതുപോലെയുള്ള അപകടങ്ങൾ പതിവാകുന്നു എന്ന് ഹൊസ്ദുർഗ് ബാങ്ക് ജീവനകാരൻ പറയുന്നു

റോഡുകളുടെ വശങ്ങളിലോ ഡിവൈഡറിലോ ആവശ്യമായ രീതിയുള്ള സിഗ്നലുകൾ ഇല്ലാത്തത് അപകടങ്ങൾക്ക് കാരണമാകുന്നു.  KL 55 F 5696 ലോറിയാണ് അപകടത്തിൽപ്പെട്ടത്.

സാരമായ പരികേറ്റ ഡ്രൈവറെ തൊട്ടടുത്ത ആശുപത്രിയിലേക്ക് കൊണ്ടുപോയി

Back to Top