മനസ്സോടിത്തിരി മണ്ണ് നൽകിയ സുമനസ്സുകളെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു.

Share

മനസ്സോടിത്തിരി മണ്ണ് നൽകിയ സുമനസ്സുകളെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു.
സ്വന്തമായി ഭൂമിയും വീടും ഇല്ലാത്തവർക്കായി സർക്കാർ നടപ്പിലാക്കുന്ന ലൈഫ് പദ്ധതിയുടെ ഭാഗമായി മനസ്സോടെ ഇത്തിരി മണ്ണ് എന്ന സർക്കാർ പ്രഖ്യാപനത്തിന് പിന്തുണ നൽകി മുൻ ജില്ലാ കൗൺസിൽ പ്രസിഡണ്ടും മുതിർന്ന അഭിഭാഷകനുമായ അഡ്വ എം.സി ജോസ് കള്ളാർ വില്ലേജിൽ ഒരു ഏക്കർ ഭൂമിയും കൊളത്തൂർ വില്ലേജിൽ പത്ത് സെന്റ് സ്ഥലം ചട്ടഞ്ചാൽ സ്ക്കൂൾ മുൻ ജീവനക്കാരൻ എ എം അബ്ദുൾ റഹ്മാനും സർക്കാറിന് ദാനം ചെയ്തു. തദ്ദേശസ്വയം ഭരണവകുപ്പ് എം ബി രാജേഷ് ഇരുവരേയും പടന്നക്കാട് കാർഷിക കോളേജിൽ നടന്ന നവകേരളം തദ്ദേശകം 20 ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.

Back to Top