മഠത്തിൽ ജമാഅത് പള്ളിയിൽ മത പ്രഭാഷണവും റാത്തീബ് നേർച്ചയും

Share

പള്ളിക്കര :മഠത്തിൽ ബദർ ജമാഅത് പള്ളിയിൽ മഠത്തിൽ ജുമാ മസ്ജിദ് അങ്കണത്തിൽ നവംബർ 11 മുതൽ 17 വരെ റാത്തീബ് നേർച്ചയും മത പ്രഭാഷണവും നടക്കുമെന്ന് ജമാഅത്ത്  റാത്തീബ് കമ്മിറ്റി അറിയിച്ചു.
നവംബർ 11 ന് ജുമാനിസ്ക്കാരത്തിന് ശേഷം റാത്തീബ് കമ്മിറ്റി ചെയ്ർമാൻ ഷറഫുദീൻ മഠത്തിൽ പതാക ഉയർത്തും.സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പരിപാടി ഉത്ഘാടനം ചെയ്യും ,ജമാഅത്ത്  പ്രസിഡണ്ട് അബ്ദുൽ റഹിമാൻ അധ്യക്ഷനായിരിക്കും തുടർന്ന് വിവിധ ദിവസങ്ങളിലായി റാത്തീബ് നേർച്ച അന്നദാനം മത പ്രഭാഷണങ്ങൾ എന്നിവ നടക്കും.
അബ്ദുള്ള സലിം വാഫി ,ആഷിക് ദാരിമി ആലപ്പുഴ ,സുബൈർ തോട്ടിക്കൽ ,അൻവർ മുഹായദീൻ ഹുദവി ആലുവ ,ഇസ്മയിൽ ഇബിനു അബ്ദുൽ റഹിമാൻ മുസ്‌ലിയാർ , സയ്യിദ്സിറാജുദീൻ ബുഖാരി തങ്ങൾ പൊന്മുണ്ടം തുടങ്ങിയവരുടെ മതപ്രഭാഷണവും ഉണ്ടായിരിക്കുന്നതാണ്.
മഠത്തിൽ ബഷീർ ,ഷറഫുദീൻ മഠത്തിൽ ,സമീർ ഇബ്രാഹിം ,അഷ്‌റഫ് മഠത്തിൽ ,സാദിർ ഷാഫി ,റഫീഖ് അനീഫി ,ജി എ മുഹമ്മദ് ശരീഫ് മൗലവി ,പി സി ശക്കീർ ബാഹസനീ ,മുഹമ്മദ് റഫീഖ് അസ്ഹരി തുടങ്ങിയവർ വിവിധ വേദികളിൽ സംസാരിക്കും .

ഷറഫുദീൻ മഠത്തിൽ ,ജലീൽ ,അബ്ബാസ് ,ബഷീർ മുഹമ്മദ് കുഞ്ഞി ,ബഷീർ മൊയ്‌ദു ,സാബിർ ഷാ ,സുബൈർ ,സലിം ,സിറാജ് മഠത്തിൽ ,കരീം മഠത്തിൽ ,ആബിദ് ,മുഷ്താഖ് ,സിദ്ദിഖ് അബ്ദുല്ല ഹാജി ,അബ്ദുൽ റഹിമാൻ ,സലാം തുടങ്ങിയവരുടെ നേതൃത്തിൽ ഉള്ള മഠത്തിൽ ബദർ ജമാഅത് റാത്തീബ് കമ്മിറ്റി വിവരങ്ങൾ അറിയിച്ചു .

Back to Top