തുളിശ്ശേരി – നീലേശ്വരം അഴിത്തല റോഡിൽ നാളെ മുതൽ 15 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

Share

 

തുളിശ്ശേരി – നീലേശ്വരം അഴിത്തല റോഡിൽ കൽവർട്ട് അറ്റകുറ്റ പണിയും പാർശ്വ റോഡ് പ്രവൃത്തിയും നടക്കുന്നതിനാൽ നവം.23 മുതൽ 15 ദിവസത്തേക്ക്ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് നിരത്ത് വിഭാഗം അസി. എക്സിക്യുട്ടീവ് എഞ്ചിനിയർ അറിയിച്ചു. അജാനൂർ കടപ്പുറം ഭാഗത്ത് നിന്ന് വരുന്നതും പോകുന്നതുമായ വാഹനങ്ങൾ കാഞ്ഞങ്ങാട് മേൽപാലം വഴിയും ഇട്ടമ്മൽ ഭാഗത്ത് നിന്ന് വരുന്നതും പോകുന്നതുമായ വാഹനങ്ങൾ ഇട്ടമ്മൽ സൗത്ത് റോഡ് വഴിയോ കാഞ്ഞങ്ങാട് മേൽപാലം വഴിയൊ തിരിഞ്ഞു പോകേണ്ടതാണ്.

Back to Top