യൂത്ത് കോൺഗ്രസ് കാസറഗോഡ് ജില്ല പഠന ക്യാമ്പ് യുവ ചിന്തൻ ശിവിർ 2022 നവംബർ 26,27 തീയതികളിൽ പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ ( കൃപേഷ്-ശരത് ലാൽ നഗറിൽ) വച്ച് നടക്കും

യൂത്ത് കോൺഗ്രസ് കാസറഗോഡ് ജില്ല പഠന ക്യാമ്പ് യുവ ചിന്തൻ ശിവിർ 2022 നവംബർ 26,27 തീയതികളിൽ പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ ( കൃപേഷ്-ശരത് ലാൽ നഗറിൽ) വച്ച് നടക്കും. ക്യാമ്പിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനും ജില്ലയിലെ സംഘടനാ കാര്യങ്ങൾ അവലോകനം ചെയ്യുന്നതിനുമായി കാസറഗോഡ് ഡിസിസി ഓഫീസിൽ വച്ച് ചേർന്ന ജില്ലാ ഭാരവാഹികളുടെ യോഗം കേരളത്തിന്റെ ചുമതലയുള്ള യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ശ്രാവൺ റാവു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ക്യാമ്പിന്റെ ഓദ്യോഗിക പോസ്റ്റർ ശ്രാവൺ റാവുവും ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസലും ചേർന്ന് പ്രകാശനം ചെയ്തു. ശനി ഞായർ ദിവാസിങ്ങളിലായി നടക്കുന്ന ക്യാമ്പിൽ വിവിധ മണ്ഡലങ്ങളിൽ നിന്നുമായി മുന്നൂറോളം പ്രതിനിധികൾ പങ്കെടുക്കും. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയിലുള്ള വ്യക്തിത്വങ്ങൾ ക്യാമ്പിൽ ക്ലാസുകൾ നയിക്കും, കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും ദേശീയ സംസ്ഥാന നേതാക്കൾ രണ്ട് ദിവസങ്ങളിലായി പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കും.സംഘടനാ, രാഷ്ട്രീയ പ്രമേയങ്ങളിൽ ചർച്ചകൾ നടക്കും. വികസന കാര്യങ്ങളിൽ കാസറഗോഡ് ജില്ലയോട് കാണിക്കുന്ന അവഗണയ്‌ക്കെതിരായുള്ള സമര പരിപാടികൾക്ക് ക്യാമ്പിൽ രൂപരേഖ തയ്യാറാക്കും.യോഗത്തിൽ അദ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി,സെക്രട്ടറി സന്ദീപ് പാണപ്പുഴ,ഡിസിസി ജനറൽ സെക്രട്ടറി വിനോദ് കുമാർ പള്ളയിൽവീട്, ജില്ലാ ഭാരവാഹികളായ മനാഫ് നുള്ളിപ്പാടി, വസന്തൻ പടുപ്പ്,രതീഷ് കാട്ടുമാടം, കാർത്തികേയൻ പെരിയ,ഇസ്മയിൽ ചിത്താരി, രാജേഷ് തമ്പാൻ, ധനേഷ് ചീമേനി, റാഫി അടൂർ,രാജിക ഉദുമ,ഷെറിൽ കയ്യംകൂടൽ,അഖിൽ അയ്യങ്കാവ്, ഗിരികൃഷ്ണൻ കൂടാല,വിനോദ് കള്ളാർ,ചന്ദ്രഹാസ ഭട്ട്, ശിവപ്രസാദ് ആറുവത്ത് ,അഹമ്മദ് ചേരൂർ നിയോജക മണ്ഡലം പ്രസിഡണ്ടുമാരായ മാത്യു ബദിയഡുക്ക, അഡ്വ.സിയാദ് തുടങ്ങിയവർ പ്രസംഗിച്ചു.