കൂരാകുണ്ടിലെ ശാന്തകുമാരിക്ക് മൈത്രേയം സ്നേഹത്തണൽ വീടൊരുക്കി നൽകി പരപ്പയിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ.

Share

കൂരാകുണ്ടിലെ ശാന്തകുമാരിക്ക് മൈത്രേയം സ്നേഹത്തണൽ വീടൊരുക്കി നൽകി പരപ്പയിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ.

പരപ്പ: രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്ന സഹപാഠിക്ക് സ്നേഹത്തണലൊരുക്കി പരപ്പ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ 1983 എസ് എസ് എൽ സി പൂർവ്വ വിദ്യർത്ഥി കൂട്ടായ്മ മൈത്രേയം .അഞ്ചു വർഷത്തോളമായി കാസർ ബാധിച്ചു ചികിത്സയിൽ കഴിയുന്ന കൂരാ കുണ്ടിലെ ശാന്തകുമാരിയുടെ പണിതീരാത്ത വീടിൻ്റെ അവസ്ഥ കണ്ടാണ് സഹപാഠികൾ ഒരുമിച്ചുകൂടി രണ്ടേകാൽ ലക്ഷം രൂപ സ്വരൂപിച്ചാണ് വീട് പൂർണ്ണമായും പുതുക്കി കൊടുത്തു മാതൃക കാണിച്ചത്.
ശാന്തകുമാരിയുണ്ട ഭർത്താവ് കാലിച്ചാനടുക്കം നമ്പ്യാർ കൊച്ചിയിലെ തമ്പാൻ മരത്തിൽ നിന്ന് വീണ് 18 വർഷമായി കിടപ്പിലാണ്. പഞ്ചായത്ത് നൽകിയ രണ്ടു ലക്ഷം രൂപ കൊണ്ടാണ് ശാന്തകുമാരി വീട് പണിയാൻ തുടങ്ങിയതെങ്കിലും എങ്ങുമെത്തിയില്ല. ഈയൊരു ദുരവസ്ഥ തിരിച്ചറിഞ്ഞാണ് മൈത്രേയം ഗ്രൂപ്പിലെ തൊണ്ണൂറു പേർ ഒരുമിച്ചത്.
വീടിൻ്റെ ‘ താക്കോൽദാന ചടങ്ങ് ഇന്നലെ നടന്നു.വാർഡ് മെമ്പർ സിൽവി ജോസഫ് താക്കോൽദാനം നിർവ്വഹിച്ചു.ചടങ്ങിൽ കൂട്ടായ്മയുടെ ചെയർമാനായ സൈമൺ ജോർജ്ജ് കുഞ്ചറക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.റിട്ട. ഹെഡ്മാസ്റ്റർ എം.ഇ.ജോർജ്ജ് മുഖ്യാതിഥിയായി, ശ്രീനിവാസൻ,എകെ സുരേഷ്കുമാർ, ബെന്നി നാഗമറ്റം, ഇ.ബി.ജഗദീഷ് പ്രസാദ്, സാലി മാത്യു, കുഞ്ഞിരാമൻ ബാനം, സിബി വെള്ളരിക്കുണ്ട്, പുഷ്പ പരപ്പ എന്നിവർ സംസാരിച്ചു. കുഞ്ഞികൃഷ്ണൻ സ്വാഗതവും സുലൈമാൻ മു ണി യാനം നന്ദിയും പറഞ്ഞു

Back to Top