ഈസ്റ്റ്‌ എളേരി ജനാതിപത്യ വികസന സഖ്യം കോൺഗ്രസിൽ ലയിച്ചു

Share

ഈസ്റ്റ്‌ എളേരി ജനാതിപത്യ വികസന സഖ്യം കോൺഗ്രസിൽ ലയിച്ചു. ലയന സമ്മേളനം കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ ഉത്ഘാടനം ചെയ്തു. ലയനം കാണാൻ ആയിരകണക്കിന്ന് കോൺഗ്രസ്‌ പ്രവർത്തകരാണ് മലയോരത്ത്  സംഘടിച്ചത്. ഈസ്റ്റ്‌ എളേരി പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ജെയിംസ് പന്തമാക്കാനും കൂട്ടരും കോൺഗ്രസിൽ ചേർന്നത് ആവേശത്തോടെയാണ് കോൺഗ്രസ്‌ പ്രവർത്തകർ വരവേറ്റത്. കെ സുധാകരനെ ചെറുപുഴ പാലം മുതൽ ആനയിച്ചാണ് കൊണ്ടുവന്നത്. സി കെ ശ്രീധരൻ കോൺഗ്രസ് വിട്ടതിനെതിരെ സുധാകരൻ വിമർശിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം പി, പി കെ ഫൈസൽ, കെ പി കുഞ്ഞികണ്ണൻ, ഹകീം കുന്നിൽ, ബാലകൃഷ്ണൻ പെരിയ, വിനോദ് കുമാർ പള്ളയിൽ വീട് തുടങ്ങി ജില്ലയിലെ പ്രമുഖ കോൺഗ്രസ്‌ നേതാക്കൾ ലയന സമ്മേളനത്തിൽ പങ്കെടുത്തു

Back to Top