നഗരസഭാ പരിധിയില്‍ സ്ഥാപിച്ച ഫ്ലക്സ്, ബാനറുകള്‍ ഉടന്‍ നീക്കണമെന്ന് അധികൃതര്‍

Share

 

നഗരസഭാ പരിധിയില്‍ സ്ഥാപിച്ച ഫ്ലക്സ്, ബാനറുകള്‍ ഉടന്‍ നീക്കണമെന്ന് അധികൃതര്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ ലോകകപ്പ് ഫുട്‌ബോള്‍ ആരവങ്ങളുടെ ഭാഗമായി സ്ഥാപിച്ച ഫ്‌ലക്‌സ്, ബില്‍ ബോര്‍ഡുകള്‍, ബാനറുകള്‍, ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉല്പന്നങ്ങള്‍ കര്‍ശനമായി നിരോധിച്ചു. ഫാന്‍സ് അസോസിയേഷനുകള്‍ പൊതു ഇടങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍, കട്ടൗട്ടുകള്‍ എന്നിവ വേഗം നീക്കം ചെയ്യണമെന്നും അല്ലാത്ത പക്ഷം പിഴ ഉള്‍പ്പെടയുള്ള നിയമ നടപടികള്‍ നഗരസഭ സ്വീകരിക്കുമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു. മുന്‍സിപാലിറ്റിയാല്‍ നടന്ന ഫ്ലക്‌സ് പ്രിന്റ് ഉടമകളുടെയും ക്ലബ്ബുകളുടെയും യോഗത്തില്‍ ഇത് തീരുമാനമായി. യോഗത്തില്‍ നഗരസഭ സെക്രട്ടറി പി.ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു.

Back to Top