അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ഭൂമി ; റവന്യു മന്ത്രി

അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ഭൂമി ; റവന്യു മന്ത്രി
അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ഭൂമി ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചുവരികയാണെന്ന് റവന്യുമന്ത്രി കെ.രാജന്‍ പറഞ്ഞു. ഇതിനായി പട്ടയ ഡാഷ് കോഡ് പരിഷ്കരിക്കും. ഇതിന് തടസം നില്‍ക്കുന്ന നിയമങ്ങള്‍ മാറ്റുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഗൗരവമായി ആലോചിച്ചു വരികയാണ്. കേരളത്തില്‍ ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയായി വരികയാണെന്നും ഇതോടെ ഭൂമി വിഷയങ്ങള്‍ക്ക് പരിഹാരമാകുമെന്നും മന്ത്രി അറിയിച്ചു. റവന്യു ഭൂമിയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാന്‍ വനംമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.