കണ്ണൂർ യൂണിവേഴ്സിറ്റി ഇലക്ഷനിൽ കാസറഗോഡ് ഗവ:കോളേജ് KSU-MSF സഖ്യവും കാഞ്ഞങ്ങാട് നെഹ്‌റു കോളേജിൽ SFIയും വിജയിച്ചു, ജില്ലയിൽ ബലാബലം

Share

കാഞ്ഞങ്ങാട് : കണ്ണൂർ യൂണിവേഴ്സിറ്റി ഇലക്ഷനിൽ കാസറഗോഡ് ഗവ:കോളേജ് KSU സഖ്യവും കാഞ്ഞങ്ങാട് നെഹ്‌റു കോളേജിൽ SFIയും വിജയിച്ചു.
ജില്ലയിലെ വാശിയേറിയ മത്സരത്തിൽ തുല്യ ബലത്തിൽ കോളേജുകൾ SFIയും KSUവും പിടിച്ചെടുത്തു. കാസറഗോഡ് ഗവ : കോളേജ്, പെരിയ അംബേദ്കർ കോളേജ്, സി കെ നായനാർ കോളേജ്, സെന്റ് ജൂഡ് കോളേജ് തുടങ്ങിവയുടെ യൂണിയൻ KSU- MSF സഖ്യവും കാഞ്ഞങ്ങാട് നെഹ്‌റു കോളേജ്, സെന്റ് പയസ് രാജപുരം, സെന്റ് മേരിസ് കോളേജ്, ഉദുമ ഗവ :കോളേജ് തുടങ്ങിയവയുടെ യൂണിയൻ SFI വിജയിച്ചു. IHRD കോളേജിലെ രണ്ട് മേജർ സീറ്റുകൾ കെ എസ് യു നേടിയെങ്കിലും എസ് എഫ് ഐ യൂണിയൻ പിടിച്ചു പടന്ന ഷറഫ് കോളേജ് MSF വിജയിച്ചു. മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജ് ഒരു സീറ്റ്‌ എസ് എഫ് ഐയും ഒരു സീറ്റ്‌ കെ എസ് യുവും നേടിയെങ്കിലും ബാക്കി സീറ്റുകൾ വിജയിച്ചു എബിവിപി കോളേജ് യൂണിയൻ പിടിച്ചു
സെന്റ് മേരിസ് കോളേജിൽ യൂണിവേഴ്സിറ്റി യൂണിയൻ കൌൺസിൽ സ്ഥാനം KSU നേടിയെങ്കിലും യൂണിയൻ SFI പിടിച്ചു. സി കെ നായനാർ കോളേജിൽ ചെയർമാൻ, ജനറൽ സെക്രട്ടറി പോസ്റ്റുകൾ SFI നേടിയെങ്കിലും യൂണിയൻ KSU-MSF സഖ്യം പിടിച്ചെടുത്തു എളേരിതട്ട് കോളേജ്, കരിന്തളം കോളേജ് എന്നിവ മത്സരം ഇല്ലാതെ തന്നെ SFI നേടിയിരിന്നു.

Back to Top