മംഗളുരു-കാസറഗോഡ് പാതയിൽ അപകടക്കെണി. ട്രെയിനിൽ വാതിൽപ്പടിയിൽ ഇരിക്കരുത്. നിരവധി പേരുടെ കാലൊടിഞ്ഞു.

Share

പരിക്കേറ്റത് വാതിൽപ്പടിയിലെ സ്റ്റെപ്പിലിരുന്നു യാത്ര ചെയ്തവർക്ക്.

കുമ്പളയ്ക്കും കാസർകോടിനും ഇടയിൽ ട്രെയിനിൽ സഞ്ചരിക്കുന്നവർ സൂക്ഷിക്കുക; രണ്ട് പേരുടെ കാലൊടിഞ്ഞു; പ്ലാറ്റ്ഫോം ഉയർത്തിയത് പ്രശ്നമെന്ന് സൂചന

കാസർകോട്: കുമ്പളയക്കും കാസർകോടിനും ഇടയിൽ ട്രെയിനിൽ സഞ്ചരിക്കുന്നവർ സൂക്ഷിക്കുക. കുമ്പളയിൽ പ്ലാറ്റ്ഫോം ഉയർത്തിയത് കാരണം വാതിൽപ്പടിയിലെ സ്റ്റെപ്പിലിരുന്നു യാത്ര ചെയ്ത രണ്ട് പേർരുടെ കാലൊടിഞ്ഞു.

കൊല്ലം പാരിപ്പള്ളിയിലെ സുജിത്ത് എന്നയാളാണ് കാലൊടിഞ്ഞ ഒരാളെന്ന് റെയിൽവെ പൊലീസ് പറഞ്ഞു.

യാത്രക്കാർക്ക് പരിക്കേൽക്കുന്ന സ്ഥലം കൃത്യമായി എവിടെയാണെന്ന് കണ്ടെത്താൻ റെയിൽവെ പൊലീസും കാസർകോട് റെയിൽവെ പാസഞ്ചേഴ്സ് അസോസിയേഷനും ശ്രമം തുടങ്ങിയിട്ടുണ്ട്.

വാതിൽപ്പടിയിൽ ഇരുന്ന് യാത്ര ചെയ്യരുതെന്നാണ് റെയിൽവെയുടെ നിയമം. അതു കൊണ്ട് തന്നെ ഇത്തരത്തിൽ ആർക്കെങ്കിലും പരിക്കേറ്റാൽ അത് റെയിൽവെയുടെ ഉത്തരവാദിത്വത്തിൽപ്പെടില്ല.

അശാസ്ത്രീയമായ രീതിയിൽ റെയിവെ സ്റ്റേഷനുകളുടെ പ്ലാറ്റ്ഫോം ഉയർത്തുന്നത് തുടർന്നും അപകടങ്ങൾക്ക് കാരണമാകാൻ സാധ്യതയുണ്ട്. അതു കൊണ്ട് തന്നെ ഒരു കാരണവശാലും വാതിലിനടുത്ത് ഇരിക്കുകയോ നിൽക്കുകയോ ചെയ്യരുത്. യാത്രക്കാർ തന്നെ ഇക്കാര്യത്തിൽ ബോധവാൻമാരാകണമെന്നാണ് അധികൃതർ പറയുന്നത്

Back to Top