കെ പിസിസി അധ്യക്ഷസ്ഥാനം ഒഴിയാന്‍ രാഹുല്‍ ഗാന്ധിക്ക് താന്‍ കത്തയച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കെ.സുധാകരന്

കണ്ണൂര്‍: കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയാന്‍ രാഹുല്‍ ഗാന്ധിക്ക് താന്‍ കത്തയച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കെ.സുധാകരന്. പ്രചരിക്കുന്ന കാര്യങ്ങള്‍ ഭാവനസൃഷ്ടി മാത്രമെന്ന് സുധാകരന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഇത്തരമൊരു കത്ത് ഏത് കേന്ദ്രത്തില്‍നിന്നാണ് വന്നതെന്ന് അന്വേഷിക്കും. രാജി സന്നദ്ധത അറിയിച്ച് കത്തെഴുതേണ്ടതുണ്ടെങ്കില് അത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കാണെന്ന് തനിക്ക് ബോധ്യമുണ്ട്. ഭാരത് ജോഡോ യാത്രയുമായി മുന്നോട്ട് പോകുന്ന രാഹുല്‍ ഗാന്ധിക്ക് അലോസരമുണ്ടാക്കുന്ന വിധം ഇത്തരമൊരു കത്തെഴുതാനുള്ള മൗഢ്യം തനിക്കില്ലെന്നും സുധാകരന് പ്രതികരിച്ചു.
കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും തകര്‍ച്ച ആഗ്രഹിക്കുന്നവരാണ് ഈ വാര്‍ത്തയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും സുധാകരന് പറഞ്ഞു