പ്രക്ഷോഭങ്ങളെ അടിച്ചമർത്താമെന്ന വ്യാമോഹം കേന്ദ്ര സർക്കാർ ഉപേക്ഷിക്കണം: എ.കെ.ജി.സി.ടി

Share

പാലക്കുന്ന്: സമരം ചെയ്യുന്ന കർഷകരെ ശത്രുക്കളായികണ്ട് അക്രമിക്കുന്നത്‌ അവസാനിപ്പിക്കണമെന്നും കർഷകർ ഉന്നയിക്കുന്ന താങ്ങുവിലയുൾപെടെയുള്ള ആവശ്യങ്ങൾ നിരുപാധികം അംഗീകരിക്കണമെന്നും അസോസിയേഷൻ ഓഫ്‌ കേരള ഗവൺമന്റ്‌ കോളജ്‌ ടീച്ചേഴ്സ്‌ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കോളജ്‌ അധ്യാപകർക്ക്‌ അർഹതപ്പെട്ട ഡി.എ.കുടിശ്ശിക അനുവദിക്കുക, പി.എം.ഉഷ പദ്ധധിയുടെ ഫോക്കസ്‌ ജില്ലകളിൽകാസറകോടിനെയും ഉൾപ്പെടുത്തുക, ജില്ലയിലെ സർക്കാർ കോളേജുകളിൽ പുതിയ കോഴ്സുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

ജില്ലാപ്രസിഡന്റ് കെ.വിദ്യ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം. എസ്‌.മുരളി, മിൽമ എംപ്ലോയീസ്‌ യൂണിയൻ സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ വി. വി. രമേശൻ, കേരള എൻ.ജി.ഒ. യൂണിയൻ ജില്ലാ ട്രഷറർ എം. ജിതേഷ്‌ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ:കെ വിദ്യ (പ്രസി.), പി. കെ. രതീഷ്‌, (വൈ. പ്രസി.), ആസിഫ്‌ ഇഖ്ബാൽ കാക്കശ്ശേരി (സെക്രട്ടറി), കെ.ദീപ, (ജോ. സെക്ര.), എം.അനൂപ്‌ കുമാർ (ട്രഷ.).

Back to Top