ജവഹർലാൽ നെഹ്‌റുവിന്റെ മൂല്യങ്ങളും കാഴ്ചപ്പാടുകളും വിസ്മരിച്ചതാണ് ഇന്നത്തെ കോൺഗ്രസിന്റെ അപചയത്തിന് കാരണമെന്ന് മുൻ കെ. പി. സി. സി വൈസ് പ്രസിഡന്റും പ്രമുഖ ക്രിമിനൽ അഭിഭാഷകനുമായ സി. കെ ശ്രീധരൻ പറഞ്ഞു. നെഹ്‌റുവിന്റെ ജന്മദിനത്തിൽ എൻ. സി. പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘നെഹ്‌റുവീയൻ കാഴ്ചപ്പാടുകൾ ‘ സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു

Share

നെഹ്‌റുവിന്റെ മൂല്യങ്ങൾ കോൺഗ്രസ് വിസ്മരിച്ചു :അഡ്വ. സി. കെ ശ്രീധരൻ

കാഞ്ഞങ്ങാട് :ജവഹർലാൽ നെഹ്‌റുവിന്റെ മൂല്യങ്ങളും കാഴ്ചപ്പാടുകളും വിസ്മരിച്ചതാണ് ഇന്നത്തെ കോൺഗ്രസിന്റെ അപചയത്തിന് കാരണമെന്ന് മുൻ കെ. പി. സി. സി വൈസ് പ്രസിഡന്റും പ്രമുഖ ക്രിമിനൽ അഭിഭാഷകനുമായ സി. കെ ശ്രീധരൻ പറഞ്ഞു. നെഹ്‌റുവിന്റെ ജന്മദിനത്തിൽ എൻ. സി. പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘നെഹ്‌റുവീയൻ കാഴ്ചപ്പാടുകൾ ‘ സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് പോലും തള്ളിയ നെഹ്‌റുവിന്റെ മൂല്യങ്ങൾ നേരത്തെ തിരിച്ചറിയഞ്ഞത് ഇ. എം. എസ് ആയിരുന്നു. സോഷ്യലിസം എന്ന വാക്ക് തന്നെ ആദ്യമായി പറഞ്ഞത് നെഹ്‌റു ആണെന്ന് ഇ. എം. എസ് രേഖപ്പെടുത്തി. ആ മൂല്യങ്ങൾ തിരിച്ചു പിടിക്കാൻ ആണ് ശ്രമിക്കേണ്ടത്. നെഹ്‌റു ഇരുന്ന കസേരയിൽ ഇരിക്കാൻ പോയിട്ട് ആ കസേര തൊടാൻ പോലും മോദിക്കും ബി. ജെ. പിക്കും യോഗ്യതയില്ലെന്നും സി. കെ ശ്രീധരൻ പറഞ്ഞു.എൻ. സി. പി
ജില്ലാ പ്രസിഡന്റ് കരീം ചന്തേര അദ്ധ്യക്ഷത വഹിച്ചു.
വെള്ളം ചേർക്കാത്ത മതേതരത്വം കാത്തു സൂക്ഷിച്ച ശരിയായ സോഷ്യലിസ്റ്റ് ആയിരുന്നു നെഹ്‌റുവെന്ന് മുഖ്യപ്രഭാഷണം നടത്തിയ എൽ. ഡി. എഫ് ജില്ലാ കൺവീനർ കെ. പി സതീഷ് ചന്ദ്രൻ അഭിപ്രായപ്പെട്ടു. ഞങ്ങൾക്ക് വിമർശനം ഉണ്ടെങ്കിലും നെഹ്‌റുവിന്റെ സംഭാവനകൾ വിസ്മരിക്കാൻ സാധിക്കില്ല. നെഹ്‌റുവിനെയും ഗാന്ധിജിയെയും ചരിത്രത്തിൽ നിന്ന് മാറ്റാനാണ് ബി. ജെ. പി ശ്രമമെന്നും അത് നടക്കില്ലെന്നു അദ്ദേഹം പറഞ്ഞു. സി. പി. ഐ സംസ്ഥാന കൗൺസിൽ മെമ്പർ അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, ജെ. ഡി. എസ് ജില്ലാ പ്രസിഡന്റ് പി. പി രാജു, എൻ സി പി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അഡ്വ.സി. വി ദാമോദരൻ എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി വസന്തകുമാർ കാട്ടുകുളങ്ങര സ്വാഗതവും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി. ബാലൻ നന്ദിയും പറഞ്ഞു.

Back to Top