ഏ ഐ വൈ എഫ് രാമഗിരി യൂണിറ്റ് സെക്രട്ടറിയും കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി അംഗവുമായിരുന്ന സുരേഷ് എം(31) വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയിൽ

Share

കാഞ്ഞങ്ങാട് : ഏ ഐ വൈ എഫ് രാമഗിരി യൂണിറ്റ് സെക്രട്ടറിയും കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി അംഗവുമായിരുന്ന സുരേഷ് എം 31

തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.മാക്കി സെൻട്രൽ യൂത്ത് ക്ലബ്ബ് സെക്രട്ടറിയാണ്.

യുവാവിനെ നിർമ്മാണത്തിലുള്ള വീടിനകത്താണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. രാവണേശ്വരം കുഞ്ഞിരാമന്റെയും ലളിതയുടേയും മകനാണ്.

രാവണീശ്വരം മാക്കി പുരുഷ സ്വയം സഹായ സംഘം പ്രവർത്തകനാണ്.

ഇന്നലെ രാവിലെയാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ തിരിച്ചുകിട്ടിയില്ല.കാഞ്ഞങ്ങാട് ബംഗച്ചേരി കോംപ്ലക്സ് കടയിലെ ജീവനക്കാരനാണ്. ഹോസ്ദുർഗ് പോലീസ് ഇൻക്വസ്റ്റ് നടത്തി.സഹോദരങ്ങൾ: സതീശൻ എം (ഗൾഫ് ) , സുമേഷ് എം (ഗൾഫ് ) .

Back to Top