ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി നടന്ന മെഡിക്കൽ ക്യാമ്പിൽ പ്രമേഹം. രക്ത സമ്മർദ്ദം. ഉയരം. തൂക്കം. ഹോമിയോ കൺസൾട്ടേഷൻ. ഡയറ്റ് കൺ സൾട്ടേഷൻ എന്നിവയിൽ സൗജന്യ പരിശോധനയും മരുന്ന് വിതരണവും നടന്നു.

Share

ലോക പ്രമേഹദിനം ആചരിച്ചു ….

കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ്-ആയുഷ് മാൻ ഭവ: കാസറകോട് , ജില്ലാ ഹോമിയോ ആശുപത്രി കാഞ്ഞങ്ങാട്,കയ്യൂർ ചീമേനി ഗ്രാമ പഞ്ചായത്ത് സർക്കാറ് മാതൃക ഹോമിയോ ഡിസ്പെൻസറി ചീമേനി, റെഡ് സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബ് പട്ടോളി, എന്നിവയുടെ സംയുക്ത ആഭി മുഖ്യത്തിൽ 13/11/2022 ന് പട്ടോളിയിൽ സൗജന്യ ജീവിത ശൈലി രോഗ നിർണ്ണയക്യാമ്പും ബോധ വത്ക്കരണ ക്ലാസും സംഘടിപ്പിച്ചു.

ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി നടന്ന മെഡിക്കൽ ക്യാമ്പിൽ പ്രമേഹം. രക്ത സമ്മർദ്ദം. ഉയരം. തൂക്കം. ഹോമിയോ കൺസൾട്ടേഷൻ. ഡയറ്റ് കൺ സൾട്ടേഷൻ എന്നിവയിൽ സൗജന്യ പരിശോധനയും മരുന്ന് വിതരണവും നടന്നു.

പ്രമേഹം – പ്രതിരോധം, ചികിത്സ ഹോമിയോപ്പതിയിലൂടെ എന്നവിഷയത്തിൽ ആയുഷ് മാൻ ഭവ മെഡിക്കൽ ഓഫീസർ ഇ. കെ. സുനീറ യും പ്രമേഹം – അറിയാം, നല്ല നാളേക്കായി എന്നവിഷയത്തിൽ നാച്ചുറോ പ്പതി മെഡിക്കൽ ഓഫീസർ ഡോ. എം. പൂജയും ക്ലാസ് എടുത്തു.
ഡോ. സി. എച്ച്. മുജീബ് റഹ്‌മാൻ പദ്ധതി വിശദീകരിച്ചു.

റെഡ് സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പട്ടോളിയിൽ 13 ന് രാവിലെ 10മണിക്ക് കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.അജിത് കുമാർ AG മെഡിക്കൽ ക്യാമ്പ് ഉത്ഘാടനം ചെയ്തു.
ക്ലബ്ബ് വൈസ് പ്രസിഡൻറ് ശ്രീമതി ഷീജ അധ്യക്ഷതവഹിച്ചു.
ക്ലബ് സെക്രട്ടറി കെ.പി സജിത്ത് സ്വാഗതവും ക്ലബ് ഭാരവാഹി രാജേഷ് സി.വി നന്ദിയും പറഞ്ഞു. 80 ഓളം പേർ പങ്കെടുത്ത ക്യാമ്പ് 2 മണിക്ക് അവസാനിച്ചു.

Back to Top