ഉദുമ തെക്കേക്കര സ്വദേശികളും അയൽവാസികളുമായ ദേവകിയും ചിരുതയും ഒരേ ദിനത്തിൽ അന്തരിച്ചത് നാടിനെ ദുഃഖത്തിലാഴ്ത്തി 

Share

തെക്കേക്കര സ്വദേശി പി. വി. കണ്ണന്റെ  ഭാര്യ പി ദേവകിയും തെക്കേക്കര പി. വി. കുട്ടിയപ്പയുടെ (കുട്ട്യപാസ് )  ഭാര്യ പി. വി. ചിരുതയുമാണ് ഒരു ദിവസം തന്നെ മരണപ്പെട്ടത്. രണ്ട് പേരും അയൽവാസികളാണ്

ഇന്ന്  നാല് മണിയോട് കൂടി ദേവകിയുടെയും 7മണിക്ക് ചിരുതയുടെയും മൃതദേഹ സംസ്കാര ചടങ്ങുകൾ നടന്നു

പി. ദേവകി

തെക്കേക്കര ‘സൗപർണിക’യിൽ പി. ദേവകി (74). ഭർത്താവ്: പരേതനായ പി. വി. കണ്ണൻ. മക്കൾ : ഭരതൻ (കച്ചവടം പള്ളം ), ഭാരതി, ഭാസ്കരൻ (ദുബായ്), ഭാർഗവൻ (കച്ചവടം പള്ളം).മരുമക്കൾ : കുമാരൻ (കിഴക്കുംകര), റോഷ്നി (ചെറുവത്തൂർ), വിധുബാല (തെക്കേക്കര), മീനു (കോടോത്ത്). സഹോദരങ്ങൾ : കുമാരൻ പള്ളിക്കര

(പ്രസിഡന്റ് പള്ളിക്കര തെക്കേക്കുന്ന് പ്രാദേശിക സമിതി),രോഹിണി (പടിഞ്ഞാർ), ബാലചന്ദ്രൻ (പള്ളിക്കര),

പരേതരായ ചോയ്യമ്പു (പള്ളിക്കര), മാധവി (മാങ്ങാട്). സഞ്ചയനം വെള്ളിയാഴ്ച്ച.

പി.വി. ചിരുത

തെക്കേക്കര ‘കുട്ട്യപ്പാസി’ലെ പി.വി. ചിരുത (83). ഭർത്താവ്: പരേതനായ പി.വി. കുട്ട്യപ്പ. മക്കൾ: പി.വി. സാവിത്രി, പി. വി. ഉപേന്ദ്രൻ, പി. വി. ശ്രീധരൻ (ഇരുവരും മുൻ പ്രവാസി), പി.വി. നാരായണൻ, പി.വി.ജയരാജൻ (ഇരുവരും ഹോട്ടൽ കുട്ട്യപ്പ ഉദുമ) മരുമക്കൾ: ഗംഗാധരൻ (കാസർകോട്), ലത (പടിഞ്ഞാർ) , ശോഭ (കാനത്തൂർ) , പ്രമീള (ഉദയമംഗലം), ബിന്ദു (അധ്യാപിക, ടി.ഐ.എച്ച്.എസ്.എസ്. നായന്മാർമൂല). സഹോദരി: പരേതയായ കുഞ്ഞമ്മ (പാടി).സഞ്ചയനം വെള്ളിയാഴ്ച്ച.

 

Back to Top