ഇരിയണ്ണി സ്വദേശിയും പൂച്ചക്കാട് ആലക്കോടൻ വീട്ടിൽ താമസകാരനുമായ വൈ. കൃഷ്ണൻ വെളിച്ചപാടൻ (61) മരണപ്പെട്ടു

Share

പൂച്ചക്കാട് : ഇരിയണ്ണി സ്വദേശിയും വർഷങ്ങളായി പൂച്ചക്കാട് ആലക്കോടൻ വീട്ടിൽ താമസകാരനുമായ പരേതനായ കണ്ണന്റെ മകൻ വൈ. കൃഷ്ണൻ വെളിച്ചപാടൻ (61) മരണപ്പെട്ടു. റോഡ് മുറിച്ചുകടക്കുമ്പോൾ പൂച്ചക്കാട് വെച്ച് വാഹനം ഇടിച്ചതിനെ തുടർന്ന് ആഴചകളോളം പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. നിരവധി ക്ഷേത്രങ്ങളിൽ വെളിച്ചപ്പാടൻ എന്ന നിലയിൽ സുപരിചിതനാണ് കൃഷ്ണൻ.

ഭാര്യ : വാസന്തി (ജി.എം.യു.പി.സ്കൂൾ പളളിക്കരയിലെ ഹെൽപ്പർ), മക്കൾ ചാന്ദിനി, സന്ധ്യ മരുമക്കൾ : ജയചന്ദ്രൻ, മധു

സഹോദരങ്ങൾ : ജാനകി, കാർത്ത്യായനി, ഓമന (റിട്ട. ഹെഡ് നേഴ്സ് ) സരോജനി (നേഴ്സ് )

ശവസംസ്കാരം ഇന്ന് വൈകുന്നേരം കുടുംബവീടായ ഇരിയണ്ണിയിൽ

Back to Top