ചെറുവത്തൂരിലെ യുവതി യുടെ മരണം ആശുപത്രി അധികൃതരുടെ പിഴവ് മൂലമെന്ന്, മുഖ്യമന്ത്രി ക്ക് പരാതി നൽകി

Share

ചെറുവത്തൂരിലെ യുവതി യുടെ മരണം ആശുപത്രി അധികൃതരുടെ പിഴവ് മൂലമെന്ന്, മുഖ്യമന്ത്രി ക്ക് പരാതി നൽകി

ചെറുവത്തൂർ : ചെറുവത്തൂർ കൊയമ്പുറത്തെ കെ.ടി. നയനയുടെ മരണം ആസ്പത്രി അധികൃതരുടെ പിഴവ് മൂലമാണെന്ന് ആരോപിച്ച് ഭർത്താവ് കെ. പ്രകാശൻ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി. കഴിഞ്ഞമാസം 11-ന് രാവിലെ 6.30-നാണ് നയനയെ കുശവൻകുന്നിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്. ഗർഭപാത്രത്തിലെ ചെറിയ പാട നീക്കംചെയ്യാനാണ് ആസ്പത്രിയിലെത്തിയത്. മൂന്നുമണിക്കകം വീട്ടിലേക്ക് തിരിച്ചുപോകാമെന്ന് ഡോക്ടർ അറിയിച്ചിരുന്നു.

Back to Top