പൊതുജനങ്ങളുടെ പരാതികള്‍ തീര്‍പ്പാക്കാന്‍ ‘ ഡിസി കണക്ട്

Share

ജില്ലയിലെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍വത്ക്കരണം നടപ്പാക്കുന്നതിലേക്കായി ആരംഭിച്ച കണക്റ്റിംഗ് കാസര്‍കോട് എന്ന പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങളുടെ പരാതികള്‍ക്ക് അടിയന്തിര തീര്‍പ്പ് കല്പിക്കുവാന്‍ ജില്ലാ ഭരണസംവിധാനം ആവിഷ്‌കരിച്ച പദ്ധതിയാണ് ‘ ഡിസി കണക്ട് ‘. ജില്ലയുടെ വിദൂര പ്രദേശങ്ങളില്‍ നിന്നും ജില്ലാ കളക്ടര്‍ക്കു മുന്‍പാകെ പരാതി സമര്‍പ്പിക്കുവാന്‍ വരുന്ന പൊതുജനങ്ങള്‍ വളരെ ക്ലേശങ്ങള്‍ അനുഭവിക്കുന്നതായി മനസിലാക്കിയ സാഹചര്യത്തിലാണ് ജില്ലാ ഭരണസംവിധാനം അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെ പദ്ധതി നടപ്പിലാക്കുന്നത്. പൊതുജനങ്ങള്‍ എഴുതി തയ്യാറാക്കിയ അപേക്ഷകള്‍ സഹിതം തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രങ്ങളില്‍ അപേക്ഷ നല്‍കാം. അദാലത്തു ദിവസം പൊതുജനങ്ങള്‍ക്ക് അക്ഷയ കേന്ദ്രം മുഖേന ജില്ലാ കളക്ടറുമായി ഓണ്‍ലൈനായി (വീഡിയോ കോണ്‍ഫറന്‍സ്) സംസാരിക്കുവാനുള്ള അവസരം ഉണ്ടാകും. ലഭിച്ച മുഴുവന്‍ അപേക്ഷകളും ബന്ധപ്പെട്ട വകുപ്പ് മുഖാന്തിരം അന്വേഷണം നടത്തി തീര്‍പ്പ് കല്പിക്കും. മുഴുവന്‍ പൊതുജനങ്ങളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ അറിയിച്ചു.

Back to Top