മുന്‍ഗണനേതര റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഒക്ടോബര്‍ 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം  

Share

ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെട്ടുവരാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകള്‍ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ മുഖാന്തിരം മാത്രമേ സ്വീകരിക്കാന്‍ പാടുള്ളൂ എന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍ഗണനാ വിഭാഗത്തില്‍ നിലവില്‍ വന്നിട്ടുള്ള ഒഴിവുകള്‍ നികത്തുന്നതിലേക്കായി ജില്ലയിലെ അര്‍ഹരായ (1000 സ്‌ക്വയര്‍ ഫീറ്റ് വീട്, നാലു ചക്രം വാഹനം, ഒരു ഏക്കറിലധികം സ്ഥലം, ഏതെങ്കിലും ഒരു എണ്ണം ഒഴിവാക്കല്‍ മാനദണ്ഡം ഉള്ളവരുടെ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.) മുന്‍ഗണനേതര റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് അപേക്ഷ ഓണ്‍ലൈന്‍ മുഖാന്തിരം ഒക്ടോബര്‍ 20 വരെ അപേക്ഷ നല്‍കാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ആവശ്യമായേ  രേഖകൾ

വരുമാന സർട്ടിഫിക്കറ്റ്

വീടിന്റെ വിസ്തീർണ്ണം കാണിക്കുന്ന സാക്ഷ്യപത്രം (പഞ്ചായത്ത് സെക്രട്ടറി നൽകുന്നത് )

ഏറ്റവും പുതിയ നികുതി ചീട്ടിന്റെ പകർപ്പ്

2009 ലെ ബി.പി.എൽ. ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബം ആണെങ്കിൽ ആയത് കാണിക്കുന്ന സാക്ഷ്യപത്രം പഞ്ചായത്ത് സെക്രട്ടറി ഒപ്പിട്ടത്

2009 ലെ ബിപിഎൽ ലിസ്റ്റിൽ പെട്ടിട്ടില്ലാത്ത കുടുംബങ്ങൾ, ആയതി നുള്ള അർഹതയുള്ളതാണെന്ന് കാണിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം

സ്ഥലം ഇല്ലെങ്കിൽ ആയത് കാണിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം.

വീട്ടില്ലെങ്കിൽ ആയത് കാണിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം

രോഗാവസ്ഥ / ഭിന്നശേഷി ഉള്ളവർ ആയത് കാണിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്

മേൽ പറഞ്ഞ രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നുള്ള കാര്യം കാർഡുടമകൾ സ്വയം ഉറപ്പു വരുത്തേണ്ടതാണ്

Back to Top