കരാറടിസ്ഥാനത്തില്‍ ആസ്പിരേഷണല്‍ ബ്ലോക്ക് ഫെല്ലോ നിയമനം, ഒക്ടോബര്‍ 18ന് രാത്രി 12നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം  

Share

നീതി ആയോഗ് നടപ്പിലാക്കുന്ന ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ ബ്ലോക്ക്തല വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുവേണ്ടി പ്രതിമാസം 55,000രൂപാ നിരക്കില്‍ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ ആസ്പിരേഷണല്‍ ബ്ലോക്ക് ഫെല്ലോയെ നിയമിക്കുന്നു. ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രധാന വിഷയ മേഖലകളില്‍ വികസന പരിപ്രേക്ഷ്യം തയ്യാറാക്കുന്നതിനും നടപ്പിലാക്കുന്നതിനും ബ്ലോക്ക് തലത്തിലുള്ള ഉദ്യോഗസ്ഥരെ സഹായിക്കുക, ബ്ലോക്കിലെ വികസന പദ്ധതികളില്‍ ജനപങ്കാളിത്തം ഉറപ്പ് വരുത്തുക, പ്രാദേശിക വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളെ സജ്ജരാക്കുക, തുടങ്ങിയവയാണ് ആസ്പിരേഷണല്‍ ബ്ലോക്ക് ഫെല്ലോയുടെ പ്രധാന ചുമതല. യോഗ്യത അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം, വികസന പ്രക്രിയകളില്‍

പങ്കാളിയായിട്ടുള്ള സ്ഥാപനത്തിലെ പ്രവര്‍ത്തി/ഇന്റേണ്‍ഷിപ്പ് പരിചയം, മികച്ച ആശയവിനിമയം നടത്താനുള്ള കഴിവ് പ്രോജക്ട് മാനേജ്‌മെന്റിലുള്ള കഴിവ്

റൂറല്‍/ഡവലപ്‌മെന്റ് വിഷയത്തില്‍ ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ https://forms.gle/4vXuDoYJVu8j3Zh7A എന്ന ലിങ്ക് മുഖേന

ഗൂഗിള്‍ ഫോര്‍മാറ്റില്‍ ഒക്ടോബര്‍ 18ന് രാത്രി 12നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ചുരുക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഉദ്യോഗാര്‍ത്ഥികളെ ഇമെയില്‍ മുഖാന്തിരം അഭിമുഖത്തിന് ക്ഷണിക്കും.

Back to Top