റബ്ബറിന്റെയും,നാളികേരത്തിന്റെയും താങ്ങുവില പുതുക്കിനിശ്ചയിക്കണം:കേരളാ കർഷക ഫെഡറേഷൻ കാസർകോട് ജില്ല സമ്മേളനം ആവശ്യപ്പെട്ടു

Share

കാഞ്ഞങ്ങാട്: റബ്ബറും, നാളികേരവുമടക്കം കാർഷികവിഭവങ്ങളുടെ വില പുതുക്കി നിശ്ച്ചയിക്കണമെന്ന് സി.എം.പിയുടെ കർഷക സംഘടനയായ കേരളാ കർഷക ഫെഡറേഷൻ കാസർകോട് ജില്ല സമ്മേളനം ആവശ്യപ്പെട്ടു നിലവിൽ ഉൽപാദന ചിലവിനെക്കാൾ കുറവാണ് കർഷകന് കിട്ടുന്നത്, പാലിൻ്റെ വില ഉയരുമ്പോൾ കാലാതീറ്റയുടെയും വില ഉയരുന്നതുമൂലം യഥാർത ഗുണം കർഷകന് കിട്ടുന്നില്ല ഇത്തരം പ്രശനങ്ങൾക്ക് നേരെ സർക്കാർ അനങ്ങാ പാറ നയമാണ് സ്വീകരിക്കുന്നത് എന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പുതിയകോട്ട സി എം പി ഓഫീസിൽ നടന്ന സമ്മേളനം കേരള കർഷക ഫെഡറേഷൻ സംസ്ഥാന ചെയർമാൻ കെ.സുരേഷ്ബാബു ഉൽഘാടനം ചെയ്തു.

ജില്ല പ്രസിഡണ്ട് വി.കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി.എം പി സെൻടൽ സെക്രട്ടറിയേറ്റഗം വി.കെ.രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി .ജില്ല സെക്രട്ടറി ഇ.വി.ദാമോദരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സി.എം.പി.ജില്ല ആക്ടിംഗ് സെക്രട്ടറി ടി.വി. ഉമേശൻ. സി.വി.തമ്പാൻ. പി.കെ.രഘു നാഥ്. സി. ബാലൻ. കെ.വി.സാവിത്രി. നിവേദ് രവി. കൃഷ്ണൻ താനത്തിങ്കാൽ. തുടങ്ങിയവർ സംസാരിച്ചു.വി.കൃഷ്ണൻ പ്രസിഡണ്ടായും ഇ.വി.ദാമോദരൻ സെക്രട്ടറിയായും 19 അംഗ കമ്മറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. കൊട്ടരക്കരയിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ 10 പ്രതിനിധികളെയും തെരഞ്ഞെടുത്തു.

 

പടം: സി എം പിയുടെ കർഷക സംഘടനയായ കേരള കർഷക ഫെഡറേഷൻ ജില്ല സമ്മേളനം ഫെഡറേഷൻ സംസ്ഥാന ചെയർമാൻ കെ.സുരേഷ് ബാബു ഉൽഘാടനം ചെയ്യുന്നു.

Back to Top