ക്രിയേറ്റീവ് കാഞ്ഞങ്ങാട് സംഘടിപ്പിക്കുന്ന ഉത്തരമലബാർ ഗാനാലാപന മൽസരം ” ചന്ദ്രകളഭം ” സീസൺ – 3 ( ത്രിമൂർത്തി സ്മൃതിഗീതങ്ങൾ ) മെയ് 27 ന് : കവിയും എഴുത്തുകാരനുമായ സി.എം.വിനയചന്ദ്രൻ ഉൽഘാടനം ചെയ്യും

Share

🖋️സുകുമാർആശീർവാദ്:

കാഞ്ഞങ്ങാട്:മലയാളക്കരയ്ക്ക് മറക്കാനാവാത്ത മധുരഗാനങ്ങൾ സമ്മാനിച്ച് കാലയവനികയ്ക്കുള്ളിൽ മറഞ്ഞു പോയ അനശ്വര കവികളായ വയലാർ – പി.ഭാസ്കരൻ – ഒ.എൻ.വി. എന്നിവർക്ക് ശ്രദ്ധാഞ്ജലികൾ അർപ്പിച്ച് നടത്തുന്ന ” ചന്ദ്രകളഭം ‘ സീസൺ – 3 “ത്രിമൂർത്തി സ്മൃതിഗീതങ്ങൾ ” ഉത്തരമലബാർ ഗാനാലാപന മൽസരം മെയ് 27 ന് കാഞ്ഞങ്ങാട്ട് നടക്കും

കാഞ്ഞങ്ങാട്ടെ കലാസാംസ്കാരിക കൂട്ടയ്മയായ ക്രിയേറ്റീവ് കാഞ്ഞങ്ങാട് ഇതിനോടകം നിരവധി പരിപാടികൾ നടത്തി കാഞ്ഞങ്ങാടിന്റെ സാംസ്കാരിക മണ്ഡലത്തിൽ നിറസാന്നിദ്ധ്യമായി ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ സംഘടനയാണ്.

കോഴിക്കോട്-കണ്ണൂർ – കാസർഗോഡ് ജില്ലകളിലെ ഗായികാഗായകൻമാരെ പങ്കെടുപ്പിച്ച് നടത്തുന്ന മൽസരം ഓഡീഷനിലൂടെയാണ് മൽസരാർത്ഥികളെ തെരഞ്ഞെടുക്കുന്നത്.

ഫൈനൽ റൗണ്ടിൽ വിജയികളായ ഗായകരെ കാഞ്ഞങ്ങാട് മുനിസിപ്പൽ ടൗൺ ഹാളിൽ മെയ് 27 ന് നടക്കുന്ന മൽസരത്തിലൂടെ തെരഞ്ഞെടുക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്ന

വിജയികൾക്ക് യഥാക്രമം 10,000,5,000,3,000 ക്യാഷ് പ്രൈസും ഉപഹാരവും നൽകും.

27 ന് വൈകുന്നേരം 3.30 ന് നടക്കുന്ന ചടങ്ങ് കവിയും പ്രഭാഷകനുമായ സി.എം.വിനയചന്ദ്രൻ ഉൽഘാടനം ചെയ്യും. സംഘടനയുടെ പ്രസിഡണ്ട് ജബ്ബാർ കാഞ്ഞങ്ങാട് അദ്ധ്യക്ഷത വഹിക്കും.

കേരള ക്ഷേത്രകല അക്കാദമി ചെയർമാനായി നിയമിതനായ സംഗീതരത്നം ഡോ: കാഞ്ഞങ്ങാട് രാമചന്ദ്രൻ, കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഡോ: എ.എം.ശ്രീധരൻ എന്നിവരെ കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ: ഖാദർ മാങ്ങാട് ആദരിക്കും. കാഞ്ഞങ്ങാട് പ്രസ്സ് ഫോറം പ്രസിഡണ്ട് ടി.കെ നാരായണൻ,ജൻമദേശം, ലേറ്റസ്റ്റ്,മലബാർവാർത്ത പത്രാധിപൻമാരായ മാനുവൽ കുറിച്ചിത്താനം, അരവിന്ദൻ മാണിക്കോത്ത്,ബഷീർ ആറങ്ങാടി എന്നിവരും സംഘടനയുടെ മുൻ പ്രസിഡണ്ട് കെ.പി.മോഹനൻ, ക്രിയേറ്റിവ് എക്സിക്യൂട്ടീവ് അംഗം എ.ഹമീദ് ഹാജി തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിക്കും.

സെക്രട്ടറി ഇ.വി.സുധാകരൻ സ്വാഗതവും, ട്രഷറർ സത്താർ ആവിക്കര നന്ദിയും പറയും.

ക്രിയേറ്റീവ് കാഞ്ഞങ്ങാടിന്റെ

ഭാരവാഹികളായ ഡോ: എ.എം. ശ്രീധരൻ, ജബ്ബാർ കാഞ്ഞങ്ങാട്, ഇ.വി. സുധാകരൻ, സത്താർ ആവിക്കര, സുകുമാരൻ ആശീർവാദ് എന്നിവർ കാഞ്ഞങ്ങാട്ട് നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Back to Top