ദുർഗ പ്ലാറ്റിനം ജൂബിലിവോളിബോൾ റോയൽ ട്രാവൻകൂർ ജേതാക്കൾ

Share

കാഞ്ഞങ്ങാട്:-ദുർഗ ഹയർസെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ഫ്ലഡ്ലൈറ്റ്  വോളിബോൾ ടൂർണ്ണമെന്റിൽ റോയൽട്രാവൻകൂർ എഫ് പിസികാഞ്ഞങ്ങാട് ജേതാക്കൾ

കരുത്തരായ പി പിബ്രദേർസ് അമ്പലത്തറയെ25-16,25-23എന്നീ പോയിന്റുകൾ നേടിതുടർച്ചയായ രണ്ട് സെറ്റുകൾ നേടിയാണ്റോയൽ ട്രാവൻകൂർ ജേതാക്കളായത്.

ദേശീയ സംസ്ഥാന താരങ്ങളെ അണിനിരത്തി 6 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത് നിരവധികായിക മത്സരങ്ങൾക്ക് വേദിയായ ദുർഗ സ്കൂൾ മൈതാനിയിൽ ആദ്യമായി നടത്തിയ ഫെഡ്ലൈറ്റ് വോളിബോൾ ടൂർണ്ണമെന്റ് കാണുന്നതിന്സ്ത്രീകളും കുട്ടികളും അടക്കം നിരവധി ആളുകൾഎത്തിയിരുന്നു
മുൻ ഇന്ത്യൻ ക്യാപ്റ്റൻ ജോബി ജോസഫ്ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.

സ്പോർട്സ് കമ്മിറ്റി ചെയർമാൻകെ പി മോഹനൻ അധ്യക്ഷത വഹിച്ചു.അന്തർദേശീയ റഫറി ടി പി അരുണാചലം മുഖ്യ അതിഥിയായി.

സ്കൂൾ പ്രഥമ അധ്യാപകൻവിനോദ് കുമാർ മേലത്ത് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. കൗൺസിലർമാരായ എൻ അശോക് കുമാർ,കുസുമ ഹെഗ്ഡേ,സുജിത്ത് നെല്ലിക്കാട്,കെ വേണുഗോപാലൻ നമ്പ്യാർ,വി ശ്രീജിത്ത്,ഡോ:എൻ വേണുനാഥൻ,അരവിന്ദൻ മാണിക്കോത്ത്,എം കെ വിനോദ് കുമാർ, പി.വി രഘുനാഥൻ,ഗഫൂർ കുശാൽനഗർ,പി വി ബാലകൃഷ്ണൻ,കെ രാജഗോപാലൻഎന്നിവർ സംസാരിച്ചു.
സ്പോർട്സ് കമ്മിറ്റി കൺവീനർ കെ വിജയകൃഷ്ണൻ സ്വാഗതവും വോളിബോൾ ടെക്നിക്കൽ കമ്മിറ്റി കൺവീനർജയൻ വെള്ളിക്കോത്ത്നന്ദിയും പറഞ്ഞു
ദുർഗ ഹയർ സെക്കൻഡറി സ്കൂൾപ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായിനടന്ന ഫെഡ്ലൈറ്റ് വോളിബോൾ ടൂർണ്ണമെന്റ്മുൻ ഇന്ത്യൻ താരംജോബി ജോസഫ് ഉദ്ഘാടനം ചെയ്തു

Back to Top