പി ഗംഗാധരൻ നായർ സ്മരണദിനം ആചരിച്ചു

Share

പെരിയ:കെപിസിസി മുൻ മെമ്പറും ഡിസിസി പ്രസിഡന്റുമായ പി ഗംഗാധരൻ നായരുടെ മൂന്നാംചരമ വാർഷിക ദിനം ആചരിച്ചു.പുല്ലൂർ പെരിയ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിയ ഗാന്ധി സ്മാരക വായനശാലയിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണവും യുഡിഎഫ് കൺവീനർ എ ഗോവിന്ദൻ നായർ ഉൽഘാടനം ചെയ്തു.ഡിസിസി ജനറൽ സെക്രട്ടറി ധന്യസുരേഷ്,മണ്ഡലം പ്രസിഡന്റ് പ്രമോദ് പെരിയ,സീനിയർ നേതാവ് ടി രാമകൃഷ്ണൻ,മണ്ഡലം ഭാരവാഹികളായ ഫസൽ മൂന്നാംകടവ്,പി കുഞ്ഞിരാമൻ നായർ,വേണു കായക്കുളം,ഗോപാലൻ ചാലിംഗാൽ,പഞ്ചായത്ത് മെമ്പർ സുമ കായക്കുളം എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.നേതാക്കളായ കുഞ്ഞികൃഷ്ണൻ,പ്രശാന്ത് നമ്പ്യാർ,വിനോദ് എന്നിവരും സന്നിഹിതരായിരുന്നു.

Back to Top