ഇ എം എസ് സാംസ്‌കാരിക സമിതി & ഇ എം എസ് ഗ്രന്ഥലയം പനയാൽ ‘മലർവാടി’ അവധിക്കാല ഏകദിന ക്യാമ്പ് സഘടിപ്പിച്ചു.

Share

പനയാൽ ഇ.എം.എസ് സാംസ്‌കാരിക സമിതി & ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിൽ മലർവാടി വേനലവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു.നൂറോളം കുട്ടികൾ പരിപാടിയുടെ ഭാഗമായി പങ്കെടുത്തു പരിപാടിയുടെ ഉദ്ഘാടനം ഇ.എം.എസ് ബാലവേദി പ്രസിഡന്റ് ഉണ്ണിമായയുടെ അധ്യക്ഷതയിൽ ലൈബ്രറി കൗൺസിൽ പള്ളിക്കര പഞ്ചായത്ത്‌ നേതൃസമിതി കൺവീനർ രാജീവൻ ആലക്കോട് നിർവഹിച്ചു .

ബാലവേദി സെക്രട്ടറി ആദിൽ വിനോദ് സ്വാഗതം പറഞ്ഞു . ക്ലബ്ബ്‌ രക്ഷധികാരികളായ ബാബു പനയാൽ, അജയൻ പനയാൽ, വിനോദ് പനയാൽ ,ഇ.എം.എസ് ഗ്രന്ഥലയം സെക്രട്ടറി അരുൺ കുമാർ, ക്ലബ്ബ് ജോയിന്റ് സെക്രട്ടറി ഷീബ, ഇ.എം.എസ് വനിത വേദി കോർഡിനേറ്റർ ബിന്ദു ബാബു എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു സംസാരിച്ചു.

ഇ.എം.എസ് ബാലവേദി കോർഡിനേറ്റർ ദീക്ഷിത് പനയാൽ നന്ദി അറിയിച്ചു.

ബാലസഭ സംസ്ഥാന ട്രൈനർ വിജയകുമാർ പനയാൽ, സുഭാഷ് വനശ്രീ, ശ്യം പ്രസാദ് കാഞ്ഞങ്ങാട് എന്നിവർ ക്ലാസ്സ്‌ കൈകാര്യം ചെയ്തു.

Back to Top