സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് പി.സ് മാരക ഹാളിൽ സംഘടിപ്പിച്ചു

Share

വയോജന പെൻഷൻ 5000 രൂപയാക്കുക, റെയിൽവെ യാത്രാ ഇളവ് പുന:സ്ഥാപിക്കുക, വയോജന സംരക്ഷണ നിയമം കാര്യക്ഷമമായി നടപ്പാക്കുക, ഉപാധികളില്ലാതെ വയോജന പെൻഷൻ അനുവദിക്കുക, വയോജന കമ്മീഷനും വയോജന വകുപ്പും രൂപീകരിക്കുക .
സീനിയർ സിറ്റിസൺ സ് സർവീസ് കൗൺസിൽ ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് പി.സ് മാരക ഹാളിൽ സംഘടിപ്പിച്ചു.
പരിപാടി ഇ.ചന്ദശേഖരൻ എം.എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ബാലൻ ഓളിയക്കാൽ അധ്യക്ഷനായി, സി.പി. ഐ.ജില്ലാ സെക്രട്ടറി സി.പി. ബാബു, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി.ശ്രീലത, എസ്.സി.എസ്.സി. സംസ്ഥാന വൈസ് പ്രസിഡണ്ട് ബി.കെ.നായർ , സംസ്ഥാന കമ്മിറ്റിയംഗം ടി.വി.രവി , സംസ്ഥാന കൗൺസിൽ അംഗങ്ങളായ ബി.പി. അഗ്ഗിത്തായ, കെ.കുഞ്ഞമ്പു, ജോ.സെക്രട്ടറി എ.വി. ഭാസ്കരൻ , എന്നിവർ സംസാരിച്ചു ജില്ലാ സെക്രട്ടറി തമ്പാൻ മേലത്ത് സ്വാഗതവും . ജില്ലാ കമ്മിറ്റിയംഗം കെ.കെ. വത്സലൻ നന്ദിയും പറഞ്ഞു. തുടർന്ന് . സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എം.എഫ്. ഫ്രാൻസിസ് സംഘടന റിപ്പോർട്ട് അവതരപ്പിച്ചു. സാമൂഹ്യ നീതി വകുപ്പും വയോജനങ്ങളും എന്ന വിഷയം സാമൂ ഹ്യ നീതി വകുപ്പ് സൂപ്രണ്ട് എം.അബ്ദുള്ള അവതരിപ്പിച്ചു.

Back to Top