മണിപ്പൂർ ഗോത്ര വർഗ്ഗക്കാർക്ക് ഐക്യദാർഢ്യവുമായി ദളിത് ലീഗ് ജില്ലാ കമ്മിറ്റി. ചന്ദ്രഗിരിപ്പുഴയിൽ മൺ ചിരാതുകൾ ഒഴുക്കി

കാസറഗോഡ് : മണിപ്പൂരിയൻ ഗോത്ര വർഗ്ഗക്കാർക്ക് ദളിത് ലീഗ് കാസറഗോഡ് ജില്ലാ കമ്മിറ്റി ചന്ദ്രഗിരിപ്പുഴയിൽ മൺ ചിരാതുകൾ ഒഴുക്കി ഐക്യദാർഢ്യം നടത്തി.
കടുത്ത വംശീയ ഉന്മൂലനം നേരിടുന്ന തദ്ദേശീയർക്ക് സുരക്ഷ നൽകണം എന്ന് മണിപ്പൂർ സർക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് രാജു കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് കാസറഗോഡ് ജില്ലാ വൈസ് പ്രസിഡന്റ് എ.എം. കടവത്ത് ഉൽഘാടനം ചെയ്തു.
മുസ്‌ലിം ലീഗ് മണ്ഡലം സെക്രട്ടറി നാസർ ചെർക്കളം, മുനിസിപ്പൽ സെക്രട്ടറി അമീർ പള്ളിയാൻ, കലാഭവൻ രാജു, അജ്മൽ തളങ്കര, മുജീബ് തളങ്കര, ഫൈസൽ പടിഞ്ഞാർ, അമാനുള്ള കോളിയാട്, ഖലീൽ കെ.കെ. പുറം, ഖലീൽ പടിഞ്ഞാർ, രമേശൻ കൊപ്പൽ, രാഘവേന്ദ്ര ചെങ്കള, ഗോപാല കൃഷ്ണൻ ബാങ്കോട്, നാരായണൻ ചട്ടൻചാൽ, രാജൻ മുന്നാട്, അശോക ഉപ്പള, ഉമേഷൻ ഹോന്നമൂല, സൻജീവൻ കൊപ്പൽ, ഉമേഷ്, സുഗു തുടങ്ങിയവർ സംസാരിച്ചു.
മണ്ഡലം സെക്രട്ടറി രമേശൻ മുതലപ്പാറ സ്വാഗതം പറഞ്ഞു.