കാഞ്ഞങ്ങാട് പുതിയ ബസ്സ്റ്റാൻഡ് പൂർണമായി അടച്ചിട്ട് മേളകളും പാർട്ടി പരിപാടികളും നടത്തുന്നത്തിനെതിരെ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം  

Share

കാഞ്ഞങ്ങാട് പുതിയ ബസ്സ്റ്റാന്റ് പ്രവർത്തനം ആരംഭിച്ചതുമുതൽ നിരന്തരമായി പൂർണമായും കൊട്ടിയടിച്ച് സർക്കാർ പരിപാടികളും പ്രദർശന വിപണന മേളകളും അത് പോലെ തന്നെ സി പി എം നും ഡി. വൈ.എഫ്. ഐ ക്കും മറ്റ് ഇടത് സംഘടനകൾക്കും പാർട്ടി പരിപാടികൾ നടത്താനുള്ള വേദിയാക്കി പുതിയ ബസ്സ്റ്റാൻഡ് മാറ്റിയതിനെതിരെ യൂത്ത് കോൺഗ്രസ്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയ ബസ് സ്റ്റാൻഡ് അടച്ചിട്ട് ബസ് സ്റ്റാൻഡിനകത്ത് പ്രതീകാത്മകമായി ഫുട്ബോൾ മത്സരം നടത്തി. പുതിയ ബസ് സ്റ്റാൻഡ് പ്രവർത്തനം ആരംഭിച്ചിട്ടും നാളിതുവരെയായി ഒറ്റ കടമുറി പോലും ലേലം ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ ബസ് സ്റ്റാൻഡിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് പകരം ഇടയ്ക്കിടെ അടച്ചിടുന്നതും പരിപാടി ഒന്നും ഇല്ലാത്ത സമയത്ത് മാത്രം ബസുകൾ സ്റ്റാൻഡിൽ കയറിയാൽ മതി എന്നുള്ളതും കോടികൾ മുടക്കി പണിത പുതിയ ബസ്സ്റ്റാന്റ് അനാഥമാകുന്ന അവസ്ഥയിലാണ് നഗരഭരണസമിതി ഇത്തരം കാര്യങ്ങൾക്ക്‌ കൂട്ട് നിൽക്കുന്നതെന്ന് യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ബി പി പ്രദീപ്കുമാർ പറഞ്ഞു. ബസ്സ്റ്റാൻഡിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരുടെ ഫുട്ബാൾ മത്സരം ഉള്ളതിനാൽ ബസ്സ്റ്റാന്റ് താത്കാലികമായി അടച്ചിട്ടിരിക്കുകയാണെന്ന് പുറത്ത് അറിയിപ്പ് ബോർഡ് വെച്ച ശേഷമാണ് ബസ്സ്റ്റാഡിനകത്ത് രണ്ടു ടീമുകളായി തിരിഞ്ഞ് നേതാക്കളും പ്രവർത്തകരും ഫുട്‌ബോൾ തട്ടിയത് . ജില്ലാ പ്രസിഡന്റിനെ കൂടാതെ ജില്ലാ ഭാരവാഹികളായ ഇസ്മായിൽ ചിത്താരി, ഉനൈസ് ബേഡകം, വിനോദ് കള്ളാർ, ഷിബിൻ ഉപ്പിലിക്കൈ, ജിബിൻ ജെയിംസ്, ശ്രീജിത്ത്‌ പുതുക്കുന്ന്, ശരത്ത് മരക്കാപ്പ്, വിനീത് എച്ച് ആർ, അക്ഷയ എസ് ബാലൻ, രാജേഷ് അജാനൂർ, ശിഹാബ് കല്ലഞ്ചിറ, രാഹുൽ ഒഴിഞ്ഞവളപ്പ്, ഗോകുൽ ഉപ്പിലിക്കൈ, ആദർശ് തോയമ്മൽ,തുടങ്ങിയവർ നേതൃത്വം നൽകി

Back to Top