യൂത്ത് കോൺഗ്രസ് കാസർഗോഡ് ജില്ലാ സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ ഛായ ചിത്ര, കൊടിമര, ദീപശിഖ, പതാക ജാഥകൾ കാഞ്ഞങ്ങാട് നഗരത്തിൽ സംഗമിച്ചു, ഇന്ന് വൈകുന്നേരം യുവജന റാലി

Share

യൂത്ത് കോൺഗ്രസ് കാസർഗോഡ് ജില്ലാ സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ ഛായ ചിത്ര, കൊടിമര, ദീപശിഖ, പതാക ജാഥകൾ കാഞ്ഞങ്ങാട് നഗരത്തിൽ സംഗമിച്ചു, ഇന്ന് വൈകുന്നേരം യുവജന റാലി

യൂത്ത് കോൺഗ്രസ്സ് കാസർഗോഡ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് വിവിധ കേന്ദ്രങ്ങളിൽ നിന്നും റാലികൾ എത്തിയത്.

ബന്തടുക്ക രക്തസാക്ഷി സ്മാരക മന്ദിരത്തിൽ നിന്നും ആരംഭിച്ച കൊടിമര ജാഥ, കാസർഗോഡ് മല്ലികാർജ്ജുന ക്ഷേത്ര പരിസരത്ത് നിന്നും ആരംഭിച്ച പതാക ജാഥാ, ചീമേനി രക്തസാക്ഷി മണ്ഡപത്തിൽ നിന്നും തുടങ്ങിയ ദീപശിഖ റാലി, പെരിയ കല്ല്യോട്ട് രക്തസാക്ഷി സ്മൃതി മണ്ഡപത്തിൽ നിന്നും വന്ന ഛായാചിത്ര റാലി തുടങ്ങിയ ജാഥകളാണ് ഇന്നലെ കാഞ്ഞങ്ങാട് നാഗരത്തിൽ സംഗമിച്ചത്

ഇന്ന് പുതിയ കോട്ട മാന്തോപ്പ് മൈതാനിയിൽ നിന്നും ആരംഭിച്ച് കോട്ടച്ചേ രിയിൽ സംഗമിക്കുന്ന യുവജന റാലിയും പൊതുസമ്മേളനവും നടക്കും. യുവജനറാലി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിണ്ടന്റ് ഷാഫി പറമ്പിൽ എം എൽ എ ഉൽഘാടനം ചെയ്യും

Back to Top