സനാതൻ ഹിത ചിന്തക് കേരള പ്രഥമ ശ്രീകാന്ത് ജി സ്മാരക പുരസ്കാരം ശ്രീ രാധാകൃഷ്ണൻ നരിക്കോടിന് മെയ്‌ 5 ന് ആനന്ദാശ്രമം മഠാധിപതി സ്വാമി മുക്താനന്ദ സമർപ്പിക്കും

Share

സാമൂഹിക സത്യനാരായണ പൂജയും മഹാസത്സംഗവും നടക്കും:

✍️ സുകുമാർ ആശീർവാദ്:

മാവുങ്കാൽ: കഴിഞ്ഞ 14 വർഷമായി സനാതന ധർമ്മ പ്രചരണം മുൻ നിർത്തി പയ്യന്നൂർ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന ആദ്ധ്യാത്മീക സാംസ്കരിക പ്രസ്ഥാനം ഏർപ്പെടുത്തിയ പ്രഥമ ശ്രീകാന്ത് ജി സ്മാരക പുരസ്കാരം നൈഷ്ടിക ബ്രഹ്മചാരിയായി ജീവിതം നയിച്ചു വരുന്ന ആദ്ധ്യാത്മിക രംഗത്തെ നിറസാന്നിദ്ധ്യവും നിരവധി പുസ്തകങ്ങളുടെ രചയിതാവുമായ രാധാകൃഷ്ണൻ നരിക്കോടിന്.

തന്റെ ജീവിതയാത്രയിലെ ഏറിയ പങ്കും ആദ്ധ്യാത്മികതയിലും ക്ഷേത്ര ചൈതന്യങ്ങളുടെ ഗവേഷണത്തിലും സമർപ്പിത ജീവിതം നയിച്ച മാവുങ്കാൽ ഇന്റർഗൽ ബുക്ക്സ് പ്രസാധകനായിരുന്ന ശ്രീകാന്ത് ജിയുടെ ദീപ്ത സ്മരണകൾക്ക് ശ്രദ്ധാജ്ഞലികൾ അർപ്പിച്ച് ഏർപ്പെടുത്തിയ10,000 രൂപയും പ്രശംസാപത്രവും ഫലകവും അടങ്ങിയ പ്രഥമ പുരസ്കാരമാണ് സനാതൻ ഹിത ചിന്തക് കേരള ശ്രീ രാധാകൃഷ്ണൻ നരിക്കോടിന് നൽകുന്നത്.

2023 മെയ് 5 ന് വെള്ളിയാഴ്ച്ച രാവിലെ ബുദ്ധപൂർണ്ണിമ ദിനത്തിൽ വേദമൂർത്തി അശോക് സരളായ അഡൂറിന്റെ നേതൃത്വത്തിൽ മാവുങ്കാൽ ശ്രീരാമ ക്ഷേത്രത്തിൽ നടക്കുന്ന സാമൂഹിക സത്യനാരായണ പൂജയും മഹാസത്‌ത്സഗവും ആനന്ദാശ്രമം മഠാധിപതി സ്വാമി മുക്താനന്ദ ദീപപ്രജ്വലനം നടത്തി പുരസ്കാര സമർപ്പണം നിർവ്വഹിക്കും.

രാവിലെ 6 മണിക്ക് മാവുങ്കാൽ ശ്രീരാമക്ഷേത്രം മേൽശാന്തിയുടെ നേതൃത്വത്തിൽ നടക്കുന്ന ഗണപതി ഹോമത്തോടെ വിവിധങ്ങളായ ആത്മീയ ചടങ്ങുകൾക്ക് സമാരഭം കുറിക്കും. തുടർന്ന് 7.45 ന് വെള്ളിക്കോത്ത് കോതോളംകര ശ്രീ ദുർഗ്ഗ ഭജന സമിതിയുടെ ഭജന നടക്കും.9.15 ന് ധാർമിക സഭ ആരംഭിക്കും. സനാതൻ ഹിത ചിന്തക് സെക്രട്ടറി രമേശ് ടി. സ്വഗതം പറയും.

ആർക്കിടെക്റ്റ് കെ.ദാമോദരന്റെ അദ്ധ്യക്ഷതയിൽ ആനന്ദാശ്രമം മഠാധിപതി സ്വാമി മുക്താനന്ദ ഉൽഘാടനം ചെയ്യും. കന്യാകുമാരി ശ്രീരാമകൃഷ്ണാശ്രമം സ്വാമി ബ്രഹ്മസ്വരൂപാനന്ദപുരി മുഖ്യപ്രഭാഷണം നടത്തും.

മഞ്ഞംപൊതി വീരമാരുതി ക്ഷേത്രം സെക്രട്ടറി എം.രവീന്ദ്രൻ, സനാതൻ ഹിത ചിന്തക് പ്രസിഡണ്ട് അഡ്വ:സി.സി.ഇന്ദുകലാധരൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും.

സാമൂഹ്യ സത്യനാരായണ സംഘാടക സമിതി കൺവീനർ പി.പി.രാധിക ടീച്ചർ മാവുങ്കാൽ കൃതജ്ഞത രേഖപ്പെടുത്തും. തുടർന്ന് 10.30 ന് പൂജാപ്രാരംഭം

10.45 ന് മംഗളാരതി

ഒരു മണിക്ക് പ്രസാദവിതരണവും

1.15 ന് അന്നദാനവും

1.30 ന് കളിവെള്ളൂർ വനമാല അക്ഷരശ്ലോക സമിതിയുടെ നേതൃത്വത്തിൽ അക്ഷരശ്ലോക സദസ്സും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഫോൺ:9446035882

 

പടം: സനാതൻ ഹിത ചിന്തക് കേരളയുടെ ശ്രീകാന്ത് ജി സ്മാരക പ്രഥമ പുരസ്കാരത്തിനർഹനായ ശ്രീ രാധാകൃഷ്ണൻ നരിക്കോട്

Back to Top