വിശ്വജ്ഞാനമന്ദിരം ലോകസമാധാനത്തിന്റെയും ആത്മീയതയുടെയും ഇടം: ഗവര്‍ണർ ആരീഫ് മുഹമ്മദ് ഖാൻ: ശാന്തിഗിരി “വിശ്വജ്ഞാനമന്ദിരം ” നാടിന് സമർപ്പിച്ചു: ✍️ സുകുമാർ ആശീർവാദ്  

Share

മതസൗഹാർദ്ദം വിളിച്ചോതുന്ന ആത്മീയ ചരിത്ര മുഹൂർത്തങ്ങൾക്ക് രണ്ട് ലക്ഷത്തോളം വിശ്വാസികൾ സാക്ഷ്യം വഹിച്ചു

കാഞ്ഞങ്ങാട്: വിശ്വജ്ഞാനമന്ദിരം സാര്‍വത്രിക സ്നേഹവും സമാധാനവും മതസൗഹാർദ്ദവും

നിറയുന്ന ലോക ആത്മീയതയുടെ ഇടമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. തിരുവനന്തപുരം ശാന്തിഗിരി ആശ്രത്തിന്റെ കീഴിൽ കോഴിക്കോട് ജില്ലയിലെ കക്കോടി ആനാവുകുന്നില്‍ സ്ഥാപിതമായ ശാന്തിഗിരിയുടെ വിശ്വജ്ഞാനമന്ദിരം നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു ഗവര്‍ണ്ണർ.

മതങ്ങള്‍ക്കും ദേശങ്ങള്‍ക്കും അതീതമായ ആത്മീയദര്‍ശനമായിരുന്നു നവജ്യോതി ശ്രീകരുണാകരഗുരുവിന്റേത്. ഗുരുവിന്റെ ദര്‍ശനങ്ങള്‍ നാട് ഏറ്റെടുത്തതിന്റെ തെളിവാണ് ഈ മന്ദിരമെന്നും ശാന്തിയുടേയും സമാധാനത്തിന്റെയും പ്രപഞ്ചരഹസ്യങ്ങളെക്കുറിച്ചുളള അറിവിന്റേയും കേന്ദ്രമാണിതെന്ന് ദര്‍ശനമാത്രയില്‍ തന്നെ അനുഭവവേദ്യമാകുമെന്നും ഗുരുവിന്റെ ദര്‍ശനങ്ങളും ശിഷ്യപൂജിതയുടെ പ്രാര്‍ത്ഥനയും എന്നെപ്പോലുളള സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാണ് ലഭിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.

ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയുടെ നേതൃത്വത്തില്‍ നടക്കുന്നത് മതസൌഹാര്‍ദ്ധം ഊട്ടിയുറപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ്.

ഗുരുസ്ഥാനീയ ശിഷ്യപൂജിതയെ കാണാനും ഈ മഹദ്കര്‍മ്മത്തില്‍ പങ്കെടുക്കാനും കഴിഞ്ഞത് ജീവിതത്തിലെ അപൂര്‍വ്വ അനുഭവമാണെന്ന് ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം രാവിലെ വിശ്വജ്ഞാനമന്ദിരത്തിലെത്തിയ ഗവര്‍ണര്‍ ശ്രീകരുണാകര ഗുരുവിന്റെ മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന ചെയ്ത ശേഷം ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനിയുമായുടെ കാൽപ്പാദങ്ങൾ തൊട്ടു വണങ്ങി കൂടിക്കാഴ്ച നടത്തി.

സമര്‍പ്പണസമ്മേളനത്തില്‍ കോഴിക്കോട് എം പി എം.കെ. രാഘവന്‍ അദ്ധ്യക്ഷത വഹിച്ചു. എല്ലാവര്‍ഷവും ലോകസമാധാനസമ്മേളനത്തിനുളള വേദിയായി വിശ്വജ്ഞാനമന്ദിരം മാറണമെന്ന് എം.പി. ആവശ്യപ്പെട്ടു.

ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ഷീബ, ഗ്രാമപഞ്ചായത്തംഗം എൻ.അജിത, സ്വാഗതസംഘം പ്രതിനിധി ലത്തീഫ് പറമ്പില്‍, ആരോഗ്യകാര്യ ഉപദേശക സമിതി പേട്രണ്‍ ഡോ.കെ.എന്‍.ശ്യാമപ്രസാദ് എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.

ശാന്തിഗിരി ആശ്രമത്തിന്റെ സ്നേഹോപഹാരം സംവിധായകൻ രാജീവ് അഞ്ചല്‍, ഡോ.കെ.എന്‍.വിശ്വംഭരന്‍, ജോസഫ് റോക്കി പാലക്കല്‍, രഗ്ബീര്‍ സിംഗ് സിദ്ധു, സബീര്‍ തിരുമല, മുരളി കോഴിക്കോട് എന്നിവര്‍ ചേര്‍ന്ന് ഗവര്‍ണർക്ക് സമ്മാനിച്ചു.

മണ്‍ചിത്രകലാകാരന്‍മാരുടെ കൂട്ടായ്മയായ ബിയോണ്ട് ദി ബ്ലാക്ക് ബോര്‍ഡ് കന്യാകുമാരി മുതല്‍ കാസര്‍ഗോഡ് വരെയുളള 106 സ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച മണ്ണ് കൊണ്ട് വരച്ച ഛായാചിത്രം ഗവര്‍ണര്‍ക്ക് സമ്മാനിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന മതസൗഹാർദ്ദ ചടങ്ങുകളിൽ മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ,മുഹമ്മദ് റിയാസ്,അഹമ്മദ് ദേവർകോവിൽ, മുൻ എം പി പന്ന്യൻ രവീന്ദ്രൻ,മുൻ മന്ത്രി എം.കെ.മുനീർ,എം എൽ എമാരായ ടി.സിദ്ദിഖ്,തോട്ടത്തിൽ രവീന്ദ്രൻ, മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സെയ്യിദ് സാദ്ദിഖ് അലി ശിഹാബ് തങ്ങൾ, ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദൻ,തിരുവനന്തപുരം പാളയം ഇമാം വി.പി.ഷുഹൈബ് മൗലവി, മാതാഅമൃതാനന്ദമയി മഠം കോഴിക്കോട് ജില്ല പ്രസിഡണ്ട് സംപൂജ്യ സ്വാമി വിവേകാമൃതപുരി,കോഴിക്കോട് വലിയ പള്ളി ഖാസി പാണക്കാട് സയ്യിദ് നാസർ ശിഹാബ് തങ്ങൾ,മാതൃഭൂമി ചെയർമാൻ വി.ചന്ദ്രൻ,മാനേജിംങ്ങ് ഡയറക്ട്ടർ എം.വി.ശ്രേയാംസ് കുമാർ സംസ്ഥാനത്തെ വിവിധ മത ആരാധനായങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, ആശ്രമ മഠാധിപതികൾ , സന്യാസ ശ്രേഷ്ഠൻമാർ, കലാ-സിനിമ-സാംസ്കാരിക പ്രവർത്തകർ തുടങ്ങി നാടിന്റെ നാനാഭാഗങ്ങളിൽ നിന്നായി രണ്ട് ലക്ഷത്തോളം പേർ പങ്കെടുത്തതായി ശാന്തിഗിരി ആശ്രമം പ്രതിനിധികൾ അറിയിച്ചു.

ചിത്രം ( 1 )

വിശ്വജ്ഞാനമന്ദിരത്തിലെ ശ്രീകരുണാകരഗുരുവിന്റെ മണ്ഡപത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുഷ്പാര്‍ച്ചന നടത്തുന്നു.ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സംപൂജ്യ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി സമീപം

 

ചിത്ര: ( 2 ) വിശ്വജ്ഞാനമന്ദിരം സമർപ്പണത്തിനെത്തിയ ഗവർണ്ണർ ആരീഫ് മുഹമ്മദ്ഖാൻ ഗുരുസ്ഥാനീയ ശീഷ്യപൂജിയെ വണങ്ങുന്നു

Back to Top