ഗാന പ്രവീൺ സീസൺ 2 ജേതാവ് മേഘ.ടി

Share

മേഘ ടി ഗാന പ്രവീൺ സീസൺ 2 ജേതാവ്. ജെസിഐ പാക്കം അന്തരിച്ച സംഗീതജ്ഞൻ പ്രവീൺ പാക്കത്തിന്റെ സ്മരണാർത്ഥം നടത്തിയ ഗാന പ്രവീൺ മെഗാ മ്യൂസിക് റിയാലിറ്റി ഷോയിൽ മേഘ. ടി ജേതാവായി.

സംഗീതജ്ഞനായിരുന്ന പ്രവീൺ പാക്കത്തിന്റെ രണ്ടാം ചരമ വാർഷിക ദിനത്തിലാണ് ജെസിഐ പാക്കം കേരളത്തിലെ മികച്ച ഗായകരെ കണ്ടെത്തുന്നതിനുള്ള ഗാന പ്രവീൺ മ്യൂസിക് റിയാലിറ്റി ഷോ സംഘടിപ്പിച്ചത്.

50 ഗായകന്മാർ പങ്കെടുത്ത മത്സരത്തിൽ മൂന്ന് റൗണ്ടുകൾക്കുശേഷം മേഘ ടി ഒന്നാം സ്ഥാനത്തെത്തി. അശ്വിൻ കണ്ണൂർ,  ബദ്രി നീലേശ്വരം എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിെലെത്തി . ജെസിഐ പാക്കമാണ് തുടർച്ചയായി രണ്ടാം വർഷം ഗാനപ്രവീൺ പുരസ്കാരത്തിനായുള്ള റിയാലിറ്റി ഷോ സംഘടിപ്പിച്ചത്.

പരിപാടി ഗായകൻ വി ടി മുരളി ഉദ്ഘാടനം ചെയ്തു. ജെസി ഐ പാക്കത്തിന്റെ പ്രസിഡൻറ് ശ്രീശാന്ത് അധ്യക്ഷത വഹിച്ചു. കർണാട്ടിക് സംഗീതജ്ഞൻ ടി പി ശ്രീനിവാസൻ മാസ്റ്റർ മുഖ്യാതിഥിയായി ജെസിഐ മേഖല പ്രസിഡൻറ് നിജിൽനാരായണൻ സീനിയർ മെമ്പർ അസോസിയേഷൻ ചെയർമാൻ നാഗേഷ് കുമ്പള ഗ്രാമപഞ്ചായത്ത് അംഗം കെ വി ജയശ്രീ തുടങ്ങിയവർ സംസാരിച്ചു.

Back to Top