മുൻ ഡിസിസി ജന.സെക്രട്ടറി തച്ചങ്ങാട് ബാലകൃഷ്ണന്റെ പേരിലുള്ള രണ്ടാമത് പുരസ്ക്കാരം കെ.മൊയ്തീൻ കുട്ടി ഹാജിക്ക്

Share

പള്ളിക്കര : പ്രമുഖ കോൺഗ്രസ് നേതാവും സഹകാരിയുമായ തച്ചങ്ങാട് ബാലകൃഷ്ണന്റെ പേരിൽ നൽകിവരുന്ന രണ്ടാമത് പുരസ്ക്കാരം പ്രമുഖ കോൺഗ്രസ് നേതാവും വിദ്യാഭ്യാസ – കാരുണ്യ പ്രവർത്തകനുമായ കെ.മൊയ്തീൻ കുട്ടി ഹാജി നൽകുമെന്ന് തച്ചങ്ങാട് ബാലകൃഷ്ണൻ ചരമവാർഷിക സംഘാടക സമിതി ചെയർമാൻ സുകുമാരൻ പൂച്ചക്കാട് കൺവീനർ ചന്ദ്രൻ തച്ചങ്ങാട്, മണ്ഡലം പ്രസിഡണ്ട് എം.പി.എം ഷാഫി എന്നിവർ അറിയിച്ചു. 10,000/- രൂപയും ശിൽപ്പവുമാണ് പുരസ്ക്കാരം

ഏപ്രിൽ 3 ന് 4 മണിക്ക് തച്ചങ്ങാട് ബാലകൃഷ്ണന്റെ 7-ാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് തച്ചങ്ങാട് ടൗണിൽ നടക്കുന്ന അനുസ്മരണ പരിപാടിയും രാഷ്ട്രീയ പ്രതിരോധ സദസും നടക്കുന്ന ചടങ്ങിൽ കെ.പി.സി.സി ജന.സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് പുരസ്ക്കാരം വിതരണം ചെയ്യും. ഡി സി സി പ്രസിഡണ്ട് പി.കെ.ഫൈസൽ അനുസ്മരണ പ്രഭാഷണം നടത്തും. സംഘാടക സമിതി ചെയർമാൻ സുകുമാരൻ പൂച്ചക്കാട് അധ്യക്ഷത വഹിക്കും.

ഒരു മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളോട് കൂടിയാണ് ചരമവാർഷിക ദിനം ആചരിക്കുന്നത്. ഏപ്രിൽ 9ന് വിഷു – റംസാൻ – ഈസ്റ്റർ കിറ്റ് വിതരണം ചെയ്യും. മെയ് 7 സൗജന്യ നേത്രപരിശോധന ക്യാമ്പും നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

Back to Top