സഖി വൺ സ്റ്റോപ്പ്‌ സെന്ററിന് പുതിയ കെട്ടിടമൊരുങ്ങി.

Share

പീഡനത്തിനിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പിന്തുണയും പരിചരണവും നൽകുന്നതിനുള്ള സഖി വൺ സ്റ്റോപ്പ്‌ സെന്ററിന് പുതിയ കെട്ടിടമൊരുങ്ങി. സംസ്ഥാനത്ത് വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ ആദ്യമായിട്ടാണ് സഖി വൺ സ്റ്റോപ്പ്‌ സെന്ററിനു വേണ്ടി സ്വന്തം കെട്ടിടം പണി കഴിപ്പിച്ചിരിക്കുന്നത്.കാസർകോട് അണങ്കൂരിൽ 61.23 ലക്ഷം ചിലവഴിച്ചാണ് ഇരു നില കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ (18.3.2023) രാവിലെ 9 ന് ആരോഗ്യവും വനിതാ ശിശു വികസനവും വകുപ്പ് മന്ത്രി വീണ ജോർജ്‌ നിർവഹിക്കുo. വീഡിയോ കോൺഫറൻസ് റൂം ഉദ്ഘാടനം രാജ്‌മോഹൻ ഉണ്ണിത്താൻ എംപി നിർവഹിക്കും എൻ.എ നെല്ലിക്കുന്ന് എം എൽ എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ .ബേബി ബാലകൃഷ്ണൻ,ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ പ്രിയങ്ക ജി , .സബ് ജഡ്ജ് ആൻഡ് സെക്രട്ടറി, ഡി എൽ എസ് എ ബി. കരുണാകരൻ. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന,സബ് കളക്ടർ. സൂഫിയാൻ അഹമ്മദ് അസി. കളക്ടർ കാസർഗോഡ് മിഥുൻ പ്രേംരാജ് എന്നിവർ വിശിഷ്ടാതിഥികളാകും..പ ചടങ്ങിൽ ജില്ലാ വനിതാ സംരക്ഷണ ഓഫീസർ ജ്യോതി പി റിപ്പോർട്ട് അവതരിപ്പിക്കും
ജില്ലാ വനിത ശിശു വികസന ഓഫീസർ. ഷിംന വി.എസ് സ്വാഗതം പറയും .2020 ഓഗസ്റ്റ് 17 നു മുൻ മന്ത്രി കെ. കെ ശൈലജയാണ് കെട്ടിടത്തിനു തറക്കല്ലിട്ടത്. ജില്ലാ നിർമിതി കേന്ദ്രമാണ് നിർമിച്ചത്. അതിക്രമങ്ങൾ നേരിട്ടവർക് 5 ദിവസം വരെ ഇവിടെ താമസിക്കാം കളക്ടർ അധ്യക്ഷനായ സമിതി ആണ് സെന്ററിന് നേതൃത്വം നൽകുന്നത്.2019 ലാണ് സെന്റർ സ്കീം പ്രവർത്തനം തുടങ്ങിയത്.

Back to Top