കൈക്കൂലി നല്‍കുന്നതും കുറ്റം, ഇ.ഡിക്ക് കേസെടുക്കാനുള്ള അധികാരമുണ്ടെന്ന് സുപ്രീം കോടതി

Share

 

കൈക്കൂലി നല്‍കുന്നതും കുറ്റം, ഇ.ഡിക്ക് കേസെടുക്കാനുള്ള അധികാരമുണ്ടെന്ന് സുപ്രീം കോടത

കൈക്കൂലി നല്‍കുന്നവര്‍ക്കെതിരെയും ഇ.ഡിക്ക് നടപടി സ്വീകരിക്കാമെന്ന് സുപ്രീം കോടതി. കൈകൂലി നല്‍കുന്നവര്‍ക്കെതിരെ കള്ളപ്പണ നിരോധന നിയമപ്രകാരം ഇ.ഡിക്ക് കേസെടുക്കാം എന്നാണ് കോടതി നി‌ര്‍ദേശം. അഴിമതി നിരോധന നിയമ പ്രകാരം കൈക്കൂലി നല്‍കുന്നതും കുറ്റകരമാണ് കൂടാതെ ഇത് പിഎംഎല്‍എ നിയമപരിധിയല്‍ വരും കോടതി അറിയിച്ചു. ഇ.ഡി ചെന്നൈ സോണല്‍ ഓഫീസ് നല്‍കിയ ഹര്‍ജിയിന്മേലായിരുന്നു സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. അതേ സമയം ബലാത്സംഗ കേസുകളില്‍ രണ്ട് വിരല്‍ പരിശോധന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. അതിജീവിതമാരെ വീണ്ടും ഇരകളാക്കുന്നതാണ് രണ്ട് വിരല്‍ പരിശോധനയെന്ന നിരീക്ഷണത്തിന്മേലായിരുന്നു നടപടി. ശാസ്ത്രീയ അടിത്തറയില്ലാത്ത പരിശോധനയാണിതെന്ന് വ്യക്തമാക്കിയ കോടതി മെഡിക്കല്‍ കോളേജുകളിലെ പാഠ്യപദ്ധതിയില്‍ നിന്ന് ഇത് നീക്കണമെന്ന് നിര്‍ദേശം നല്‍കി. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചിന്റേതായിരുന്നു നിര്‍ദേശം. ബലാത്സംഗ കേസുകളില്‍ അതിജീവിതയുടെ ലൈംഗികാവയവത്തിനകത്ത് വിരല്‍ കയറ്റി മസിലുകളുടെ ബലം പരിശോധിച്ച്‌ കന്യകാത്വം ഉറപ്പിക്കുന്നതാണ് രണ്ടുവിരല്‍ പരിശോധന. തികച്ചും അശാസ്ത്രീയമായ ഈ പരിശോധന ഇപ്പോഴും നടക്കുന്നത് ദു:ഖകരമാണെന്നും കോടതി നിരീക്ഷിച്ചു.

Back to Top