പളളിക്കരയിലെ ആദ്യകാല അധ്യാപിക നാരായണി ടീച്ചറെ സംസ്ക്കാര സാഹിതി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു.

പള്ളിക്കര : പള്ളിക്കര ഗ്രാമ പഞ്ചായത്തിലെ പ്രഥമ ഗ്രാമ പഞ്ചായത്ത് അംഗവും, പ്രദേശത്തെ ആദ്യകാല വനിതാ അധ്യാപികയുമായ പള്ളിക്കര തെക്കേകുന്നിലെ എ.നാരായണി ടീച്ചറെ കെ.പി.സി.സി സംസ്ക്കാര സാഹിതി പള്ളിക്കര മണ്ഡലം കമ്മിറ്റി ലോക വനിതാ ദിനത്തിൽ ഭവനത്തിൽ ചെന്ന് ആദരിച്ചു. ബേക്കൽ ഇസ്ലാമിയ എ.എൽ പി.സ്കൂളിൽ നിന്ന് 1994 ൽ പ്രധാന അധ്യാപികയായി വിരമിച്ച ടീച്ചർ പരേതനായ എ.നാരായണൻ മാസ്റ്ററുടെ സഹധർമ്മിണിയാണ്.സംസ്കാര സാഹിതി കാസർഗോഡ് ജില്ലാ വൈസ് ചെയർമാൻ സുകുമാരൻ പൂച്ചക്കാട് പൊന്നാട അണിയിച്ച് ആദരിച്ചു. പളളിക്കര മണ്ഡലം ചെയർമാൻ മാധവൻ പാക്കം അധ്യക്ഷനായി, മാധവൻ ബേക്കൽ, ഷറഫു മൂപ്പൻ, ഷെഫീഖ് കല്ലിങ്കാൽ, ബി.ടി.രമേശൻ, റാഷിദ് പളളിമാൻ, പി.ബി. രാജേഷ്, ടി.ഗോപാലൻ, കെ.എൻ.രാജേന്ദ്രപ്രസാദ്, കെ.എൻ.രാജേശ്വരി എന്നിവർ സംസാരിച്ചു.