ഗ്രാമീണ ആർട്ട്സ് ആൻറ് സ്പോർട്ട്സ് ക്ലബ്ബ് എരിക്കുളം ജില്ലാതല ഫുട്ബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു.

Share
  • ഗ്രാമീണ ആർട്ട്സ് ആൻറ് സ്പോർട്ട് സ് ക്ലബ്ബ് എരിക്കുളം 39-ാമത് ജില്ലാതല ഫുട്ബോൾ ടൂർണ്ണമെൻറ് “ട്രാമീണ സെവൻസ് 23” സംഘടിപ്പിച്ചു. ഹൊസ്ദുർഗ് എം എൽ എ ഇ .ചന്ദ്രശേഖരൻ ചടങ്ങ് ഉദ്ഘാടനം നിർവ്വഹിച്ചു. മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ്.പ്രീത അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തിന് മുൻമ്പായി ഏമ്പക്കാലിൽ നിന്നും സെവൻസ് നഗരിയിലേക്ക് വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു.പ്ലാറ്റിനം ജൂബിലിയുടെ ആദ്യ ഫണ്ട് വടക്കെവീട്ടിൽ കണ്ണൻ കുറുപ്പ് കൈമാറി.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.പ്രകാശൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി.ശ്രീലത, വാർഡ് അംഗങ്ങളായ ലീല. പി.പി, രജിത എം, പി സത്യ എന്നിവർ പ്രസംഗിച്ചു. പ്ലാറ്റിനം ജൂബിലി കൺവീനർ സുനേഷ് വി വി സ്വാഗതവും, ക്ലബ്ബ് സെക്രട്ടറി അഭിലാഷ് എ നന്ദിയും പറഞ്ഞു.
Back to Top